ആനന്ദനംന്ദനം
ആനന്ദനംന്ദനം...
ആനന്ദനംന്ദനനം...
അര്‍ദ്ധനാരീശ്വരം ദിവ്യം
അര്‍ത്ഥമദ്വൈത സാരം
മോക്ഷം തേടിപ്പോകും ജീവാത്മാവുകളല്ലോ
നാമീ ഭൂവിന്‍ ശിവശക്തി സംഗമതീരം
ആനന്ദനംന്ദനം...
ആനന്ദനംന്ദനനം...
ആ...
ആത്മാവിന്നാശ്രമ വാടിയിലിന്നു നീ
ആയിരം ചിറകുമായ് പറന്നുവന്നൂ
ഓംകാരമന്ത്ര ധ്വനികളിലിവളുടെ
മോഹാന്ധതയെല്ലാം വീണുടഞ്ഞൂ
ചതുര്‍വ്വേദങ്ങളില്‍...
ചതുര്‍വ്വേദങ്ങളില്‍ സ്മൃതികാവ്യഭൂമിയില്‍
പുണ്യംതേടും താപസനല്ലോ ഞാന്‍
എന്നെ പൂജാമലരായ് സ്വീകരിയ്ക്കൂ നീ
ആ...
ആനന്ദനംന്ദനം...
ആനന്ദനംന്ദനനം...
ദേവാ നിന്‍ തിരുമുന്നില്‍ തിരിയിട്ടു നില്‍ക്കും
ഞാനൊരു തുളസിക്കതിരല്ലയോ
നിന്‍സ്നേഹപൂജകളില്ലായിരുന്നെങ്കില്‍
വീണടിഞ്ഞേനെ ഞാന്‍ മണ്ണില്‍
സ്വരരാഗങ്ങളേ....
സപ്തസ്വരസാഗരങ്ങളേ
സ്വരരാഗങ്ങളേ സ്വരസാഗരങ്ങളേ
താനെ പാടും വീണയെനിയ്ക്കുതരൂ
നാദബ്രഹ്മത്തില്‍ നാമലിഞ്ഞെങ്കില്‍
ഉംം..
ആനന്ദനംന്ദനം...
ആനന്ദനംന്ദനനം...
അര്‍ദ്ധനാരീശ്വരം ദിവ്യം
അര്‍ത്ഥമദ്വൈത സാരം
മോക്ഷം തേടിപ്പോകും ജീവാത്മാവുകളല്ലോ
നാമീ ഭൂവിന്‍ ശിവശക്തി സംഗമതീരം