അർദ്ധനാരീശ്വരം ദിവ്യം
Music:
Lyricist:
Singer:
Raaga:
Film/album:
ആനംത നംത നംതനനം ആനംതന നംതനനം
അർദ്ധനാരീശ്വരം ദിവ്യം
അർത്ഥമദ്വൈത സാരം
മോക്ഷം തേടിപ്പോകും ജീവാത്മാവുകളല്ലോ
നാമീ ഭൂവിൻ ശിവശക്തി സംഗമതീരം....
ആ......
ആത്മാവിന്നാശ്രമ വാടിയിലിന്നുനീ
ആയിരംചിറകുമായ് പരന്നുവന്നൂ
ഓംകാരമന്ത്ര ധ്വനികളിലിവളുടെ
മോഹാന്ധതയെല്ലാം വീണുടഞ്ഞൂ
ചതുർവ്വേദങ്ങളിൽ.........
ചതുർവ്വേദങ്ങളിൽ സ്മൃതികാവ്യഭൂമിയിൽ
പുണ്യം തേടും താപസനല്ലോ ഞാൻ
എന്നെ പൂജാമലരായ് സ്വീകരിയ്ക്കൂ നീ...
ആനംത നംതന നംതനനം
ദേവാ നിൻ തിരുമുന്നിൽ തിരിയിട്ടു നിൽക്കും
ഞാനൊരു തുളസിക്കതിരല്ലയോ?
നിൻസ്നേഹപൂജകളില്ലായിരുന്നെങ്കിൽ
വീണടിഞ്ഞേനെ ഞാൻ മണ്ണിൽ
സ്വരരാഗങ്ങളേ.. സപ്തസ്വരസാഗരങ്ങളേ
താനെ പാടും വീണയെനിയ്ക്കുതരൂ
നാദബ്രഹ്മത്തിൽ നാമലിഞ്ഞെങ്കിൽ
ആനംത നംതന നംതനനം.....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ardha nareeswaram
Additional Info
ഗാനശാഖ: