ജീവിതം ഇതേതോ
ജീവിതം ഇതേതോ പാത..
യാത്രയിൽ കാണും ചാരെ..
കാവൽമാടം ഏതെങ്കിലും നാം
ഓർത്തിടാതെയേതോ തീരം..
മാടി മാടി നിൽക്കും ദൂരെ..
നോവകറ്റിടാനായ് ആർദ്രമായ്..
അതു കാണാമെങ്കിലും
കാണാതലയുകയാണോ നാം.. ഓ
വിളികേൾക്കാ നിഴലിത്
പിൻപേ നീങ്ങുകയാണോ നാമോ
ഇരുളിൽ വെളിവായ് അഴലിൽ തുണയായ്
അരികിൽ കരുതലായ് ആരോ...
കരങ്ങൾ നിവരും തീരങ്ങൾ തെളിയും
താളങ്ങൾ തുടരും ഓ (2)
ആയുസ്സിൽ നാം ആശയോടെ തേടുമോരോന്നായ്
വാടിവീഴും വീണുമായും ആയിരം പൂക്കൾ..
പൂമരങ്ങളിൽ പൂവസന്തമായ്....
പൂവിടാൻ വരും കായ്കളായിടും...
സ്നേഹദൂതുമായ് ആരൊരാൾ വരും
ആത്മമന്ത്രണം കേട്ടുണർന്നിടും..
അതു കാണാമെങ്കിലും
കാണാതലയുകയാണോ നാം ഓ
വിളികേൾക്കാ നിഴലിത്
പിൻപേ നീങ്ങുകയാണോ നാമോ...
ജീവിതം ഇതേതോ പാത
യാത്രയിൽ കാണും ചാരെ..
കാവൽമാടം ഏതെങ്കിലും നാം
ഓർത്തിടാതെയേതോ തീരം..
മാടി മാടി നിൽക്കും ദൂരെ..
നോവകറ്റിടാനായ് ആർദ്രമായ്..
അതു കാണാമെങ്കിലും
കാണാതലയുകയാണോ നാം.. ഓ
വിളികേൾക്കാ നിഴലിത്
പിൻപേ നീങ്ങുകയാണോ നാമോ
ഇരുളിൽ വെളിവായ് അഴലിൽ തുണയായ്
അരികിൽ കരുതലായ് ആരോ...
കരങ്ങൾ നിവരും തീരങ്ങൾ തെളിയും
താളങ്ങൾ തുടരും ഓ (2)