ഓളങ്ങൾ മൂടും നെഞ്ചകം

താരീരോ.. താരീരാരിരോ
താരീരോ.. താരീരാരിരോ
ഓളങ്ങൾ മൂടും നെഞ്ചകം..
ആഴങ്ങൾ തേടും സാഗരം...
അലകടലായ് നുരയുമൊരെന്നിലലയിടും ആ മുഖം
അകലെ നിലാവിലെഴുതിയ പോലെ തെളിയുമൊരായിരം
ആരീരം പാടിടാം.. താലോലം ആട്ടിടാം...
ആരീരം പാടിടാം.. താലോലം... താലോലം....

കൊഞ്ചിടും.. കിലുകിലുമെന്നുമേ...
തളിരിളം കാലിലാ കൊലുസ്സുകളും....
കുഞ്ഞിളം മിഴികളിലാകവേ...
കളിചിരിയാടിടും കുസൃതികളും..
നിറവാർമഴവില്ലായെന്നും..
വിടരും മുഖമല്ലേ നീയും..
അതു കണ്ടുണരാനിനി എന്തുതരും പകരം...
അറിയാതിനി ഉള്ളിൽ നീറും
ചെറുനോവുകളെല്ലാം മായ്ക്കാം..
അകലങ്ങളിലേയ്ക്കകലാതണയൂ മകളേ

താരീരോ.. താരീരാരിരോ..
താരീരോ.. താരീരാരിരോ
ഓളങ്ങൾ മൂടും നെഞ്ചകം...
ആഴങ്ങൾ തേടും സാഗരം..
അലകടലായ് നുരയുമൊരെന്നിലലയിടും ആ മുഖം..
അകലെ നിലാവിലെഴുതിയപോലെ തെളിയുമൊരായിരം..
ആരീരം പാടിടാം... താലോലം ആട്ടിടാം...
ആരീരം പാടിടാം... താലോലം.. താലോലം....
ഉം ...ഉം ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Olangal moodum