ആനന്ദക്കുട്ടനിന്നു പിറന്നാള്

ആനന്ദക്കുട്ടനിന്നു പിറന്നാള്
ആയില്യം മകത്തിന് പിറന്നാള് (2)
ആനന്ദക്കുട്ടനിന്നു പിറന്നാള്

അച്ഛന്റെ കണ്ണിലെ കണ്മണിയായി
അമ്മതൻ കരളിലെ തേൻകനിയായി
അയലത്തുകാർക്കെന്നും പൂക്കണിയായി (2)
ആരോമൽ പൊന്നുണ്ണീ‍ നീ വളരാവൂ 
ആനന്ദക്കുട്ടനിന്നു പിറന്നാള്

ആയിരം താരങ്ങൾക്കമ്പിളിയായി
അണിമുത്തുമാലയിലെ മാണിക്യമായി
വീടിനും നാടിനും പൊൻവിളക്കായി
വളരാവൂ നീ വളരാവൂ 
ആനന്ദക്കുട്ടനിന്നു പിറന്നാള്

താതന്റെ സങ്കടങ്ങൾ നീക്കീടുവാൻ
താ‍നേ കൊട്ടാരം വിട്ടിറങ്ങീ (2)
ഈരേഴു വത്സരം കാനനം പൂകിയ
ശ്രീരാമചന്ദ്രനെപോൽ വാഴേണം 

ആനന്ദക്കുട്ടനിന്നു പിറന്നാള്
ആയില്യം മകത്തിന് പിറന്നാള് 
ആനന്ദക്കുട്ടനിന്നു പിറന്നാള്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
anandakuttaninnu pirannalu

Additional Info

Year: 
1976

അനുബന്ധവർത്തമാനം