ഉത്തരം കിട്ടാത്ത ചോദ്യം മനുഷ്യനു

ഉത്തരം കിട്ടാത്ത ചോദ്യം മനുഷ്യൻ
ഉത്തരം കിട്ടാത്ത ചോദ്യം (2)

തൊട്ടിലിൽ കിടത്തിയത്‌ ജനനി
താലി കെട്ടിച്ചയച്ചത്‌ താതൻ (2)
കട്ടിലിൽ കിടത്തിയത്‌ കാന്തൻ ഇനി
പട്ടടക്കു തീ കൊളുത്താനാരോ അമ്മേ
നിൻ പട്ടടയ്ക്കു തീ കൊളുത്താനാരോ (ഉത്തരം...)

മുത്തെടുത്ത ചിപ്പിയിതു വെറും ദേഹം
സത്തെടുത്തു വലിച്ചെറിഞ്ഞ പുറം ചിരട്ട
ഒക്കുകില്ല ഭുവനത്തിലൊരു കൈയ്യിനും ഈ
കെട്ടു പോയ കരിന്തിരി വീണ്ടും കൊളുത്താൻ (ഉത്തരം..)

കൈ പിടിച്ച നാളു തൊട്ടേ കൂടെ നടന്നൂ
കാഴ്ച പോയ സമയത്തും കണ്ണായിരുന്നു
കൂടെ വന്നു നീ നടന്ന പാതകൾ തോറും ഇപ്പോൾ
കൂടെ പോകാൻ കഴിയാതെ തനിച്ചായല്ലോ
നീ തനിച്ചായല്ലോ നീ തനിച്ചായല്ലോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Utharam Kittatha Chodyam