പൂനിലാവിന്‍ അലകളില്‍ ഒഴുകീ
പൂനിലാവിന്‍ അലകളില്‍ ഒഴുകീ
പുളകം ചൂടും രാത്രി
നീലമിഴികളില്‍ മാദകലഹരി
തുളുമ്പി നില്‍കും രാത്രി
പൂനിലാവിന്‍ അലകളില്‍ ഒഴുകീ
താമരനൂലിഴയും തരളിതഹൃദയം
ഗാനമുയര്‍ത്തുമ്പോള്‍.. (2)
ആ സര്‍ഗ്ഗഗാനത്തിന്‍ പല്ലവിയാകാൻ
ആദ്യത്തെ പൂ വിരിഞ്ഞൂ
ആദ്യത്തെ പൂ വിരിഞ്ഞൂ...
പൂനിലാവിന്‍ അലകളില്‍ ഒഴുകീ
ആയിരത്തിരിയുഴിയും മധുരിതനിമിഷം
മോഹമുണര്‍ത്തുമ്പോള്‍ (2)
ആ വര്‍ണ്ണസ്വപ്നങ്ങള്‍ തഴുകിയുറങ്ങാന്‍
ആദ്യത്തെ രാവണഞ്ഞു
ആദ്യത്തെ രാവണഞ്ഞു...
പൂനിലാവിന്‍ അലകളില്‍ ഒഴുകീ
പുളകം ചൂടും രാത്രി
നീലമിഴികളില്‍ മാദകലഹരി
തുളുമ്പി നില്‍കും രാത്രി
തുളുമ്പി നില്‍കും രാത്രി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poonilaavin alakalil ozhukee