ഒരുമല ഇരുമല
ഒരുമല ഇരുമല മലമല മാമലയില്‍
വളരും പെരുമരം അതിലുണരും
കിങ്ങിണി കൊമ്പ്
കിലുകിലെ കിലുകിലെ കിലുകിലെ
കളമൊഴികള്‍
കിളികള്‍ കളികളില്‍ ആറാടും
കിങ്ങിണി കൊമ്പ്
(ഒരുമല..)
വെള്ളി മേഘങ്ങള്‍ കടലാസ്സു-
വഞ്ചി പോലെ ഒഴുകി നടക്കുമ്പോള്‍
അരുമ കുഞ്ഞുങ്ങള്‍ അത് തുഴയും
പുഴയുടെ പേരെന്ത്
ആ പുഴയുടെ പേരെന്ത് പേരെന്ത്
(ഒരുമല..)
പുള്ളി ചിറകുള്ള കിളിയായി
പൊങ്ങി പോകാം കരളു തുടിക്കുമ്പോള്‍
പുലരിക്കുഞ്ഞിന്റെ മിഴിതിരയും
പുതിയൊരു ചെമ്പട്ടം
ആഹാ പുതിയൊരു ചെമ്പട്ടം ചെമ്പട്ടം
(ഒരുമല..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru mala irumala
Additional Info
Year:
1983
ഗാനശാഖ: