മുന്നില്‍ ഞാണിന്മേലേറി ചാഞ്ചാടും
മുന്നില്‍ ഞാണിന്മേലേറി ചാഞ്ചാടും
കഴമുകളില്‍ കമ്പക്കൂത്താടും ഞങ്ങള്‍
അരവയര്‍ക്കരിക്കാടിക്കെന്നെന്നും മണ്ണില്‍
വരുവിന്‍ കണ്ടാനന്ദിപ്പിന്‍
തരുവിന്‍ ചെറു ചില്ലികള്‍ നിങ്ങള്‍
വരുവിന്‍ കണ്ടാനന്ദിപ്പിന്‍
തരുവിന്‍ ചെറു ചില്ലികള്‍ ഞങ്ങള്‍ക്കായ്
മുന്നില്‍ ഞാണിന്മേലേറി ചാഞ്ചാടും
കഴമുകളില്‍കമ്പക്കൂത്താടും ഞങ്ങള്‍
അരവയര്‍ക്കരിക്കാടിക്കെന്നെന്നും മണ്ണില്‍
ഇടംവലം മാറിയാല്‍ ജീവന്‍ പോകും വേലകള്‍
മനസ്സുഖം നേടുവാന്‍ നിങ്ങള്‍ക്കെല്ലാം ലീലകള്‍
കരണം മറിയുമ്പോള്‍ മരണം കാവലായ്
ശരണമിതല്ലേ കരുണ തോന്നണേ
കരണം മറിയുമ്പോള്‍ മരണം കാവലായ്
ശരണമിതല്ലേ കരുണ തോന്നണേ
അരേരേ രേരേരേരേ രേ
വന്നാലും മാളോരേ കണ്ടാലും നാട്ടാരേ
വരുവിന്‍ കണ്ടാനന്ദിപ്പിന്‍
തരുവിന്‍ ചെറു ചില്ലികള്‍ നിങ്ങള്‍
വരുവിന്‍ കണ്ടാനന്ദിപ്പിന്‍
തരുവിന്‍ ചെറു ചില്ലികള്‍ ഞങ്ങള്‍ക്കായ്
മുന്നില്‍ ഞാണിന്മേലേറി ചാഞ്ചാടും
കഴമുകളില്‍കമ്പക്കൂത്താടും ഞങ്ങള്‍
അരവയര്‍ക്കരിക്കാടിക്കെന്നെന്നും മണ്ണില്‍
മരിക്കുന്നു മാന്ത്രികന്‍ ചെപ്പടിവിദ്യക്കാരനായ്
ഭരിക്കുന്നു മന്ത്രിയും മായാജാലക്കാരനായ്
കവിടി നിരത്തിയും മകുടിയൂതിയും
അടവുകള്‍ കാട്ടുന്നവരും ഞങ്ങളും
കവിടി നിരത്തിയും മകുടിയൂതിയും
അടവുകള്‍ കാട്ടുന്നവരും ഞങ്ങളും
അരേരേ രേരേരേരേ രേ
എന്നാലും മാളോരേ എന്നാളും കണ്ണീരേ
വരുവിന്‍ കണ്ടാനന്ദിപ്പിന്‍
തരുവിന്‍ ചെറു ചില്ലികള്‍ നിങ്ങള്‍
വരുവിന്‍ കണ്ടാനന്ദിപ്പിന്‍
തരുവിന്‍ ചെറു ചില്ലികള്‍ ഞങ്ങള്‍ക്കായ്
മുന്നില്‍ ഞാണിന്മേലേറി ചാഞ്ചാടും
കഴമുകളില്‍കമ്പക്കൂത്താടും ഞങ്ങള്‍
അരവയര്‍ക്കരിക്കാടിക്കെന്നെന്നും മണ്ണില്‍
ഓഹോഹോ.. ഓ.....
ആഹാഹാ... ആ....