കന്നിത്തെന്നല്‍ പോലെ നീ
കന്നിത്തെന്നല്‍ പോലെ നീ തെന്നിത്തെന്നിപ്പോകയോ
ലരലല ലരലല ലരലല ലരലല
എന്നെക്കൂടി കൂട്ടുമോ മിന്നാമിന്നിപ്പൈങ്കിളി
ലരലല ലരലല ലരലല്ല ലരലല്ല
കന്നിത്തെന്നല്‍ പോലെ നീ തെന്നിത്തെന്നിപ്പോകയോ
എന്നെക്കൂടി കൂട്ടുമോ മിന്നാമിന്നീ
ശരം പോലേ...
കുഞ്ഞുകുഞ്ഞു തെന്നല്‍ ഹാ
നുള്ളിടുന്നു മെയ്യില്‍ ചുരം താണ്ടാൻ
നൊമ്പരങ്ങൾ പോലും ഹാ സുന്ദരങ്ങളല്ലോ
ചില്ലുകാറ്റിനും പുല്ലുമേട്ടിലും ചിലങ്കകള്‍ കെട്ടിടാം
കന്നിത്തെന്നല്‍ പോലെ നീ തെന്നിത്തെന്നിപ്പോകയോ
എന്നെക്കൂടി കൂട്ടുമോ മിന്നാമിന്നി
കിളികള്‍ പാടുമീ മലമടക്കിലെ
പുളകമായി നാം മാറാം
വനസരോവര തിരകള്‍ മീട്ടുമീ
കുളിരിലോളമായ് കൂടാം
മാധവങ്ങളായ് മാമരങ്ങളെ
പൂവാട ചൂടും തീരത്തില്‍
കനകനൂപുര ധ്വനികളോടെ നീ
വല്ലാത്ത ലോകം പ്രദക്ഷിണമരുളാം
മഞ്ഞിന്റെ തോളില്‍ കുഞ്ഞുങ്ങളാകാം
ഇടം വലം നീന്താം വാ വാ വാ
തെറ്റിപ്പോയാല്‍ ആനയോ
ഇത്തള്‍ കുത്തും ഭൂമിയില്‍
കന്നിത്തെന്നല്‍ പോലെ ഞാന്‍
തെന്നിപ്പോകുന്നു
ഉരുളുമായിരം യുഗപഥങ്ങളില്‍ പ്രകൃതിപോലുമക്ഷീണം
അതിനോടൊപ്പമീ ചെറിയ നമ്മളും
തുടരുമിന്നു സഞ്ചാരം
കാലമാണു ഞാന്‍ ദൂരമാണു നീ
കണ്ടെത്തി നാം ഈ പന്ഥാവില്‍
ഒടുവിലെങ്ങോ പോയ് വിലയവാസന
അങ്ങോളം എന്തേ തെരു തെരേ ഉരുളാന്‍
കാണാതെ നമ്മല്‍ കാണുന്നു തമ്മില്‍
വിധി വിളയാട്ടം വാ വാ വാ
കന്നിത്തെന്നല്‍ പോലെ നീ തെന്നിത്തെന്നിപ്പോകയോ
ലരലല ലരലല ലരലല ലരലല
എന്നെക്കൂടി കൂട്ടുമോ മിന്നാമിന്നിപ്പൈങ്കിളി
ലരലല ലരലല ലരലല്ല ലരലല്ല
കന്നിത്തെന്നല്‍ പോലെ നീ തെന്നിത്തെന്നിപ്പോകയോ
എന്നെക്കൂടി കൂട്ടുമോ മിന്നാമിന്നീ
ശരം പോലേ...
കുഞ്ഞുകുഞ്ഞു തെന്നല്‍ ഹാ
നുള്ളിടുന്നു മെയ്യില്‍ ചുരം താണ്ടാൻ
നൊമ്പരങ്ങൾ പോലും ഹാ സുന്ദരങ്ങളല്ലോ
ചില്ലുകാറ്റിനും പുല്ലുമേട്ടിലും ചിലങ്കകള്‍ കെട്ടിടാം
ലാലാലാലലാലലാ....