ജനിച്ചപ്പോഴേ തനിച്ചായി ഞാന്‍
ജനിച്ചപ്പോഴേ...തനിച്ചായി ഞാന്‍
മരിക്കും അതില്‍ മധുച്ചാറുമായ്
ഋതുഭേദമായി വസന്തങ്ങള്‍ പോയി
വരമ്പത്തു ഞാനിന്നും തേടുന്നെന്റെ മാനസം
ജനിച്ചപ്പോഴേ തനിച്ചായി ഞാന്‍
ഒരു മുള്ളുവേലി പടര്‍പ്പിലെന്‍ ജന്മം
കുടുങ്ങിക്കിടന്നിട്ടും ചിരിക്കുന്നു ലോകം
യാത്രയ്ക്കു ദൂരം രാത്രിക്കു ഭാരം
ചലിക്കുന്നു യന്ത്രം പോലെ ഞാന്‍
മരുഭൂമിയായി മനസ്സാക്ഷി പോലും
മതിയായി മണ്ണില്‍ ജീവിതം
ജനിച്ചപ്പോഴേ തനിച്ചായി ഞാന്‍
കലര്‍പ്പാണു ലോകം കപട വ്യാപാരം
ക്ഷണിക്കപ്പെടാതെന്നില്‍ വിരുന്നെത്തി ശോകം
ബന്ധങ്ങളില്ല സ്വന്തങ്ങളില്ല
മൃഗതൃഷ്ണയായി സ്നേഹവും
എരിയുന്നു നെഞ്ചില്‍ ചുടുകാടു മാത്രം
കരിയുന്നു സ്വപ്നം പിന്നെയും
ജനിച്ചപ്പോഴേ...തനിച്ചായി ഞാന്‍
മരിക്കും അതില്‍ മധുച്ചാറുമായ്
ഋതുഭേദമായി വസന്തങ്ങള്‍ പോയി
വരമ്പത്തു ഞാനിന്നും തേടുന്നെന്റെ മാനസം
ജനിച്ചപ്പോഴേ തനിച്ചായി ഞാന്‍
തനിച്ചായി ഞാന്‍ തനിച്ചായി ഞാന്‍