ഈ മഞ്ഞവെയിൽപ്പൂ
ഈ മഞ്ഞവെയിൽപ്പൂ.. നീ തന്ന നിലാപ്പൂത്തിരിതൻ
ചിറകില്‍ നിന്നൂർന്നു നിന് സിന്ദൂരചുണ്ടില്‍ വിരിഞ്ഞാലോ (2)
പകലൊരു കിനാവിലാ പൂ തേടും ഞാന്‍ (2)
തണൽ താഴ്വരകൾ താളം തുള്ളും നേരം...ഓ...
ഈ മഞ്ഞവെയിൽപ്പൂ.. നീ തന്ന നിലാപ്പൂത്തിരിതൻ
ചിറകില്‍ നിന്നൂർന്നു നിന് സിന്ദൂരചുണ്ടില്‍ വിരിഞ്ഞാലോ
മത്താപ്പൂ നീ കണ്ടോ.. കിളിയേ പൂരം കണ്ടോ
മാനം മുട്ടും പൂക്കുറ്റി ചൂ ചൂ ചൂ..
ഈ വഴിയെ നീ പോയാല്‍ അകലെ പൂരപ്പറമ്പിൽ
ഭരണി പെരുന്നാളു കൂടുമ്പോൾ
ചുറ്റും മുഴങ്ങും തങ്കം കാണും (2)
ഒരാൾ തീക്കറ്റ കൈയ്യും വീശി പോകും.. ഓ...
ഈ മഞ്ഞവെയിൽപ്പൂ.. നീ തന്ന നിലാപ്പൂത്തിരിതൻ
ചിറകില്‍ നിന്നൂർന്നു നിന് സിന്ദൂരചുണ്ടില്‍ വിരിഞ്ഞാലോ
അരികിലവന്‍ പോരുമ്പോൾ.. ഹൃദയം കൈമാറുമ്പോൾ
കണ്ണും കണ്ണും കിന്നാരം പാടുമ്പോൾ
മനസ്സുകളിൽ ആറാട്ടും പെരുന്നാൾ എഴുന്നള്ളത്തും
പ്രതീക്ഷകൾക്കാനന്ദ തേരോട്ടം
കതിനകൾ മുഴങ്ങും കരളിന്നുള്ളിൽ (2)
അവന് ശൃംഗാരപ്പൂത്തിരിയായ് മാറും.. ഓ...
(ഈ മഞ്ഞവെയിൽപ്പൂ... )