സ്വപ്നഗോപുരങ്ങൾ തകരുന്നു
സ്വപ്നഗോപുരങ്ങൾ തകരുന്നു
ദുഃഖസ്മാരകങ്ങൾ ഉയരുന്നു
ഈ അനന്തതയിൽ
ഈ അപാരതയിൽ
പാപഭാരം താങ്ങി ശിരസ്സിന്മേൽ
ദേവദൂതൻ തൂങ്ങി കുരിശിന്മേൽ
ഈ അനന്തതയിൽ
ഈ അപാരതയിൽ
നീറും ഓർമ്മ വിങ്ങും മനസ്സിൽ
നിന്നെ നീ തറയ്ക്കും കുരിശിൽ
നൊമ്പരങ്ങൾ പൂമാല ചാർത്തും
നിന്റെ ജന്മം കണ്ണീരിലലിയും
മനശ്ശാന്തി എങ്ങോ മറയും
മായാലോകം പൊയ്‌വേഷമണിയും
നിത്യസത്യങ്ങളായ് നിലനിന്നീടും
ഈ സ്മാരകങ്ങൾ നിൻ മുന്നിൽ
ഈ അനന്തതയിൽ
ഈ അപാരതയിൽ
ഈ അനന്തതയിൽ
ഈ അപാരതയിൽ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Swapnagopurangal thakarunnu
Additional Info
Year:
1979
ഗാനശാഖ: