രോമാഞ്ചം പൂത്തുനിൽക്കും
രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ
ഉന്മാദം പീലിനീർത്തും കേളീനളിനങ്ങൾ
രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ
ഉന്മാദം പീലിനീർത്തും കേളീനളിനങ്ങൾ
ജീവിതം കോമളം മോഹനം സുന്ദരം ഹോയ്
രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ
ഉന്മാദം പീലിനീർത്തും കേളീനളിനങ്ങൾ
പൂത്തിരി തിരമാല നെയ്യും രാസപുഷ്പങ്ങൾ
മേഘവർണ്ണക്കീറിലെഴുതും ദീപരൂപങ്ങൾ
പൂത്തിരി തിരമാല നെയ്യും രാസപുഷ്പങ്ങൾ
മേഘവർണ്ണക്കീറിലെഴുതും ദീപരൂപങ്ങൾ
വളരും മധുരാവേശം നിറയും മദനാനന്ദം
വളരും മധുരാവേശം നിറയും മദനാനന്ദം
എങ്ങും പിണരിന്മേൽ പിണർ വീശും
ലീലാജാലങ്ങൾ (രോമാഞ്ചം..)
നീലവാനിൽ പാറിവീഴും പൂർണ്ണപുഷ്കലകൾ
വെൺമുകിൽ പട്ടാട ചൂടും ഈ പൂത്താരങ്ങൾ
നഭസ്സിൽ സൗവർണ്ണങ്ങൾ മനസ്സിൽ സങ്കല്പങ്ങൾ
എങ്ങും കതിരിന്മേൽ കതിർപൂക്കും മായാമേളങ്ങൾ
രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ
ഉന്മാദം പീലിനീർത്തും കേളീനളിനങ്ങൾ
ജീവിതം കോമളം മോഹനം സുന്ദരം ഹോയ്
രോമാഞ്ചം പൂത്തുനിൽക്കും ശാഖാശിഖരങ്ങൾ