കനകത്തളികയിൽ
കനകത്തളികയിൽ കണിമലരും
കളഭവുമായ് വന്ന വനജ്യോത്സ്നേ
മനസ്സിലെ മദനനു കണി വെയ്ക്കാനൊരു
മല്ലികപ്പൂ തരൂ മല്ലികപ്പൂ (കനക..)
ഗന്ധർവ നവവധുവിൻ മണിയറ ജാലകത്തിൽ
വേൺ പട്ടു വിരി ചാർത്തും പ്രിയ തോഴീ
അലങ്കരിക്കൂ നീയലങ്കരിക്കൂ
മനസ്സിന്റെ മതിലക ഗോപുരമായിരം
മണിവിളക്കുകളാലലങ്കരിക്കൂ (കനക..)
ചഞ്ചല മിഴിമുനയിൽ മൃദുലവികാരങ്ങൾ
മഞ്ജരിയായ് വിടരും പ്രിയ തോഴി
വിളിച്ചുണർത്തൂ നീ വിളിച്ചുണർത്തൂ
മണ്ണിലെ സ്വരരാഗ പാരിജാതങ്ങളെ
മണിച്ചിലമ്പുകളാൽ നീ വിളിച്ചുണർത്തൂ(കനക..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanaka Thalikayil
Additional Info
ഗാനശാഖ: