തെന്മലയുടെ മുല ചുരന്നേ

തെന്മലയുടെ മുല ചുരന്നേ തെയ് തെയ് തെയ്
തേനൊഴുകണ് പാ‍ലൊഴുകണ് തെയ് തെയ് തെയ്
തേക്കു പമ്പരത്തേരിലെന്റെ
തേൻ കുളിരേ വാ
തെന്നി വാ തെറിച്ചു വാ
തെളിനീരേ വാ (തെന്മലയുടെ...)

നരിമടകൾക്കപ്പുറത്ത് നാഗമടയ്ക്കപ്പുറത്ത്
നാഴൂരി വെട്ടം കൊണ്ട് കുരുതിയൂത്ത്
കണ്ടാലഴകുള്ള കതിർമുടിയുണ്ടേ
കതിരോനെ കണ്ടുണരോ വയലമ്മേ (തെന്മലയുടെ...)

ചെത്തിമലർമാലയുണ്ടേ ചെമ്പട്ടു കച്ചയുണ്ടേ
ചേലുള്ള ചെമ്പൊന്നിൻ പരിചയുണ്ടേ
നത്തിണേം നരിയേം കരിനാഗത്താനേം
പൊത്തിലൊളിപ്പിക്കും പൊന്നുടവാളുണ്ടേ
കതിരോനെ തൊഴുതുണരോ വയലമ്മേ (തെന്മലയുടെ...)

കന്നിമണ്ണുഴുതപ്പോൾ കണ്ടു കിട്ടി
കുന്നിമണി പോലൊരു പെൺകുഞ്ഞിനെ
താഴത്തു വെച്ചാലുറുമ്പരിക്കും
തലയിൽ വെച്ചാലോ പേനരിക്കും
എന്നോർത്തു മന്നൻ വളർത്തിയവളെ
കണ്ണിൻ മണിയായവൾ വളർത്തൂ
മണ്ണിൻ മകളായ സീതപ്പെണ്ണ്
കണ്ണീരിൻ മുത്തായ സീതപ്പെണ്ണ് (തെന്മലയുടെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thenmalayude

Additional Info

അനുബന്ധവർത്തമാനം