മന്ദാകിനീ ഗാനമന്ദാകിനീ

മന്ദാകിനീ ഗാനമന്ദാകിനീ
മഞ്ജുള മധുവാണി (മന്ദാകിനീ...)

നിന്നന്തരംഗം ഞാൻ കണ്ടൂ വിശുദ്ധി തൻ
വെൺ താമരപ്പൂക്കൾ കണ്ടു
നിന്നിൽത്തുടിക്കുന്ന പ്രേമാനുഭൂതി തൻ
സ്വർണ്ണമത്സ്യങ്ങളെ കണ്ടു
നിന്നെ ഞാൻ കണ്ടു നിൻ മന്ദഹാസം കണ്ടു
നിന്നിൽ ഞാനെന്നെ കണ്ടു (മന്ദാകിനീ...)

പൊങ്ങിയും താണും തുടിക്കും നിൻ നെഞ്ഞിലെ
സ്വർണ്ണഹംസങ്ങളെ കണ്ടൂ
തുള്ളിക്കളിക്കുന്ന നിൻ കാൽത്തളിരിലെ
വെള്ളിക്കൊലുസുകൾ കണ്ടൂ
നിന്നെ ഞാൻ കണ്ടു നിൻ മന്ദഹാസം കണ്ടു
നിന്നിൽ ഞാനെന്നെ കണ്ടു (മന്ദാകിനീ...)
 

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mandaakinee