ഒ മയോ(F)
ഒ മയോ ഓ മയോ ഒമാ ഒമാ ഒമായോ......
ഒ മയോ ഓ മയോ ഒമാ ഒമാ ഒമായോ......
അമ്മാനക്കൊമ്പത്തെ ചങ്ങാതിപ്പൂവേ ......
നിന്നോടെന്നിഷ്ടങ്ങൾ ചൊല്ലാം ഞാൻ......
ഒ മയോ ഓ മയോ ഒമാ ഒമാ ഒമായോ......
ചെമ്മാന ചേലൊത്ത ചിങ്കാരിപ്രാവേ....
കണ്ണാലീത്താഴിട്ടു പൂട്ടാം ഞാൻ.........
ഒ മയോ ഒ മയോ ഒമാ ഒമാ ഒമായോ......
ചെല്ലത്തുമ്പിച്ചിറകിൽ കള്ളിപ്പെണ്ണിൻ കനവോ
തുള്ളിത്തുള്ളിപ്പറക്കും നേരങ്ങളായ്....
നിന്നെക്കണ്ടെൻ മനസ്സിൻ മുല്ലക്കാടിൻ തണലിൽ
ആരാരും കാണാതെ ചില്ലാട തുന്നുന്ന പ്രണയം വരവായ്...
ഒ മയോ ഒ മയോ ഒമാ ഒമാ ഒമായോ......
(അമ്മാനക്കൊമ്പത്തെ......................പൂട്ടാം ഞാൻ)
പൂപ്പാട്ടിന്നീണം പട കൊട്ടുന്നൂ നെഞ്ചിൽ താളം...
പാപ്പാത്തി പോലേ നിന്നെ ചുറ്റീടുമെന്റെ മനം...(2)
നിൻ കണ്ണിലേ മോഹങ്ങളേ...ചൊല്ലാതെ നീ ചൊല്ലുന്നുവോ...
ഇനിയെന്നോട് നേരിട്ട് മിണ്ടാതെ മിണ്ടാതെ അന്നാരം കിന്നാരം പാടീ..
പീലിക്കണ്ണു ചെരുവിൽ താലിപ്പീലിക്കനവിൽ
കള്ളക്കാറ്റിൻ പ്രണയം പെയ്യാതെ പോയ്...
നിന്നെക്കണ്ടിട്ടവനോ മെല്ലെക്കണ്ണാലുഴിയേ..
ആരാരും കാണാതെ ചില്ലാട തുന്നുന്ന പ്രണയം വരവായ്...
(അമ്മാനക്കൊമ്പത്തെ.............ചൊല്ലാം ഞാൻ)
ചെത്തി ചെത്തിപ്പറക്കണ മുത്തിതത്തമ്മേ....
ഏയ്...നീ..കൊത്തിക്കൊത്തി മൊറത്തേല് കേറികൊത്തല്ലേ...
ചോരാതെ ചോരും ചെറുതേനൊത്ത നിൻ വാക്കുകൾ...
കാതോരം പെയ്യേ കുട ചൂടുന്നെൻ കുഞ്ഞോർമ്മകൾ.....(2)
നിൻ ചുണ്ടിലേ ഈണങ്ങളേ...എൻ കാതിൽ നീ മൂളുന്നുവോ...
ഇനി പുന്നാരപ്പേരിട്ട് നുള്ളാതെ നുള്ളാതെ മന്ദാരപ്പൂങ്കാറ്റും പോയീ....
കള്ളക്കണ്ണും പതിയേ ആരും കാണാമറവിൽ-
പമ്മിപ്പമ്മിയൊളിയ്ക്കേ വല്ലാതെയായ്....
നിന്നെ വന്നിട്ടവനോ നുള്ളിക്കൊണ്ടൊളിയ്ക്കേ...
ആരാരും കാണാതെ ചില്ലാടതുള്ളുന്ന പ്രണയം വരവായ്...(പല്ലവി)