ഇന്നെന്റെ മുറ്റത്തെ

ഹോ....ഹോ....ഹോ..........
ഇന്നെന്റെ മുറ്റത്തെ പൊൻസൂര്യൻ മാഞ്ഞെന്നോ.......
കണ്ണീരിൻ കാറ്റത്തെൻ മഴമുല്ല വീണെന്നോ......
ഒരു വാക്കും മിണ്ടാതേ പോയില്ലേ നീ.....തനിയേ.....
മൃതിയോരോ നാളും തേടുന്നതാരാരെയോ  പറയൂ....
എന്നച്ഛൻ എൻ പുണ്യം എരിയുന്നൂ ചിതയിൽ...
കനലൂതും ഈ കാറ്റും തളരുന്നൂ അരികേ..........

കണ്ണേറുകൊള്ളാതേ..കവിളാരും നുള്ളാതേ........
എന്നും നിൻ മാറിൽ ഞാനുറങ്ങിയില്ലേ.......(2)
കാലങ്ങൾ മാഞ്ഞുപോയ്‌....കണ്ണീരിൻ പെരുമഴയായ്....
അഗ്നിയ്ക്ക് കനിവെങ്ങാൻ തോന്നിയെങ്കിൽ.....
എന്നച്ഛനേ ഈ നേരം തന്നുവെങ്കിൽ.....
(ഇന്നെന്റെ..........വീണെന്നോ..........)

കാറ്റത്ത് നാളങ്ങൾ പകയോടെരിച്ചാലും.......
ഗംഗയിലസ്ഥിയായ് ഒഴുകിയാലും.......(2)
ഇന്നുമെൻ പ്രാണനിൽ അച്ഛന്റെ ഓർമ്മയായ്....
കറുകയിൽ തീരുമോ ആത്മബന്ധം....
എൻ നെറുകയിൽ തീർത്ഥമായ് നിന്റെ ജന്മം........(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
innente muttathe

Additional Info

Year: 
2012

അനുബന്ധവർത്തമാനം