കുക്കുകുക്കുരു

കുക്കുകുക്കുരു കുറുവാൽക്കിളി കുറുകും പാട്ടേത് 
കുറുമ്പിന്റെ രാഗം...
കൂട്ടിൽ കിക്കിളി കൂട്ടാനൊരു കുളിരും രാവേത്‌ 
കുഞ്ഞുംമഞ്ഞിൻ മൗനം...
ചിൽചിൽ ചിൽചിൽചിൽ ഊഞ്ഞാലാട്ടും 
ചില്ലിൻ തെല്ലേ ഇല്ലാമുല്ലേ...
ഇനിയീ പൊൻവെയിൽ പൂക്കും-
നാടയണിയാൻ വരിക നീ...

(കുക്കുകുക്കുരു..........മൗനം)

ആ....ഹാ....
പൂക്കാലം പൊന്നിട്ട പൂക്കാലം 
പുന്നാരക്കാലം ഈ കാലം...
എന്നുള്ളിന്നുള്ളിൽ മായാപ്പൂക്കൾ- 
കാക്കപ്പൂക്കൾ കാവൽനിൽക്കേ..
പൂക്കാലം പൊന്നിട്ട പൂക്കാലം 
പുന്നാരക്കാലം ഈ കാലം...
എന്നുള്ളിന്നുള്ളിൽ മായാപ്പൂക്കൾ- 
കാക്കപ്പൂക്കൾ കാവൽനിൽക്കേ..
ആരാരിന്നൊരാൾ വെറുതേ മനസ്സിൽ മഴവില്ലായ് വാ....
(കുക്കുകുക്കുരു..........മൗനം)

ആ....ഹാ....
ചിങ്കാരം ചിന്ദൂരചിങ്കാരം ചിറ്റോളം തുള്ളി 
എന്നുള്ളിൽ പൂത്തുമ്പിയെപ്പോലെൻ ജന്മം ഊഞ്ഞാലാട്ടാം
ചിങ്കാരം ചിന്ദൂരചിങ്കാരം ചിറ്റോളം തുള്ളി 
എന്നുള്ളിൽ പൂത്തുമ്പിയെപ്പോലെൻ ജന്മം ഊഞ്ഞാലാട്ടാം 
ഈ വർണ്ണാഭയിൽ വെറുതേ ഹൃദയം സ്വരസാന്ദ്രം
ഹോ ഹോ ..........................ഹോ ഹോ 
(പല്ലവി)

കുക്കുകുക്കുരു കുറുവാൽക്കിളി കുറുകും പാട്ടേത് 
കുറുമ്പിന്റെ രാഗം....
കൂട്ടിൽ കിക്കിളി കൂട്ടാനൊരു കുളിരും രാവേത്‌ 
കുഞ്ഞുംമഞ്ഞിൻ മൗനം....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kukkukukkuru

Additional Info

Year: 
2007

അനുബന്ധവർത്തമാനം