മിന്നണമിന്നൽ(F)

മിന്നണമിന്നൽ പൊന്നരയ്ക്കുന്നു 
പെണ്ണിനു കുറിയാവാൻ...
കണ്ണിനുകണ്ണായ് കണ്ണെഴുതുന്നു 
പെണ്ണിനു കുളിരാവാൻ...
മഴ ഹോ മഴയാകുമ്പോൾ...
എൻ മനസ്സിനെ മെഴുക്കുമ്പോൾ... 
ഒരു തരുനിര പൂക്കുന്നു...
എൻ തെളിനീർ താഴ്വരയിൽ...
പൊന്നിതൾനിര തിരയൂ പൂമ്പാറ്റേ
കുഞ്ഞുചിറകു നനയാനായ്....

(മിന്നണമിന്നൽ........കുളിരാവാൻ)

നിൻ മുടിയിൽ മുന്തിരി മലരായ്... 
നിൻ മാറിലെ മറുകിനു മറുകായ്... (2)
ഒരു നിമിഷം വെറുതെ വാ പെയ്യുന്നു നാം... 
നീ കദളിത്തേൻ മുത്തുമ്പോൾ 
കൈകൊണ്ടു നീട്ടുമ്പോൾ 
ചിറകുകളിൽ ചിറകണിയും ചില്ലോളമായി...

(മിന്നണമിന്നൽ........കുളിരാവാൻ)

ഓ...ഓ..നിൻ നെറുകിൽ തന്നതൊരുമ്മ 
ഞാൻ നെഞ്ചിലുലാവുമൊരുമ്മ... (2) 
നിലവിലൊരാൾ നിഴൽ പൊതിയും പൂന്തെന്നലേ.... 
നീ കലമാനിൻ കണ്ണല്ലേ കറുകപ്പൂ തിരയുന്നൂ...
കുറുകുകയോ കുയിൽമൊഴിയേ ഈ സന്ധ്യയിൽ....
(പല്ലവി)
(മിന്നണമിന്നൽ........കുളിരാവാൻ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
minnanaminnal

Additional Info

Year: 
2007

അനുബന്ധവർത്തമാനം