സ്വർഗ്ഗീയസുന്ദര നിമിഷങ്ങളേ

സ്വർഗ്ഗീയ സുന്ദര നിമിഷങ്ങളേ
സ്വരരാഗ പുഷ്പ വനശലഭങ്ങളേ
നിങ്ങൾ തൻ ചിറകടി കേൾക്കുമ്പോൾ കാലിലെ
കിങ്ങിണി പൊട്ടിച്ചിരിച്ചാടുന്നു
(സ്വർഗ്ഗീയ...)

പട്ടുപാവാട തൻ ഞൊറി നീർത്തുന്ന
പുഞ്ചിരിപ്പൂനിലാവു പോലെ
ഗാനത്തിൻ മധുപാത്രം മോന്തിയീ വേദിയിൽ
ആനന്ദനൃത്തം ഞാനാടിടുന്നു
(സ്വർഗ്ഗീയ...)

വാസന്തീപുഷ്പങ്ങൾ നുള്ളിയെടുക്കുന്ന
വാരിളം തെന്നലിനെ പോലെ
കൈമുദ്രകൾ കാട്ടി കലികകൾ നുള്ളും ഞാൻ
കലയുടെ കല്പക മലർവനത്തിൽ
(സ്വർഗ്ഗീയ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swargeeya sundara nimishangale

Additional Info

Year: 
1967

അനുബന്ധവർത്തമാനം