മാവിൻ തൈയ്യിനു
മാവിൻ തൈയ്യിനു മകരനിലാവത്തു
മാറത്തും കഴുത്തിലും പൂത്താലി
മകയിരം പിറന്നപ്പോൾ കഞ്ഞു പൊഴിഞ്ഞപ്പോൾ
മാണിക്യം കൊണ്ടൊരു മണിത്താലി (മാവിൻ...)
വെള്ളിക്കൊടക്കടുക്കൻ തെന്നലിലാടി
തുള്ളിക്കളിക്കുന്ന തേന്മാവേ
ആരും കാണാതെ എന്തിനെടുത്തു നീ
മാരൻ തന്നൊരു മലർത്താലം (മാവിൻ...)
മുറ്റത്തെ പേരയിൽ തത്തമ്മപ്പെണ്ണുങ്ങൾ
മുത്തശ്ശിക്കഥകൾ പറയുമ്പോൾ
കാറ്റിന്റെ കൈയ്യിൽ പരിമളം പൂശിയ
കത്തുകൾ: കൊടുക്കുന്നതാർക്കാൺ (മാവിൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maavin Thayyinu
Additional Info
ഗാനശാഖ: