വനചന്ദ്രികയുടെ യമുനയിൽ
വനചന്ദ്രികയൂടെ യമുനയിൽ നീന്തും
വാസന്ത രാജകുമാരി ഞാൻ
വനചന്ദ്രികയൂടെ യമുനയിൽ നീന്തും
വാസന്ത രാജകുമാരി ഞാൻ
ചൂടാത്ത മലരില്ലാ ചുരുൾമുടിയിൽ - ഞാൻ
പാടാത്ത പാട്ടില്ലാ പവിഴച്ചുണ്ടിൽ
ജീവന്റെ ജീവനിൽ മധു ചൊരിയും
പൂവമ്പനെവിടെപ്പോയ് തോഴിമാരേ
വനചന്ദ്രികയൂടെ യമുനയിൽ നീന്തും
വാസന്ത രാജകുമാരി ഞാൻ
സ്വർഗ്ഗത്തിൻ നന്ദന മലർവനിയിൽ
സ്വപ്നവും കണ്ടു കിടന്നു പോയോ
മാനത്തെയപ്സര കന്യകമാരായ്
വീണയും വായിച്ചിരുന്നു പോയോ
വനചന്ദ്രികയൂടെ യമുനയിൽ നീന്തും
വാസന്ത രാജകുമാരി ഞാൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vanachandrikayude
Additional Info
ഗാനശാഖ: