മീരതൻ കരവീണ ഗാനം

മീരതൻ കരവീണാഗാനം 
നിശാ നർത്തന നന്ദോദ്യാനം 2 
ആതിരേ ....
ആതിരേ അറിയുന്നുവോ 
എൻ സ്മരതാപ പരിതാപം   

മതിലേഖ തിരികാട്ടും 
ഇരുളുറങ്ങിയ വഴികളെ (2 )
സജലമാം മിഴിയിമകളേതൊരു   
സ്മൃതിയിൽ നീറിയെരിഞ്ഞു പോം
സ്മൃതിയിൽ നീറിയെരിഞ്ഞു പോം
മീരതൻ കരവീണാഗാനം  ...

കനകസുന്ദര വർഷസന്ധ്യയിൽ 
അണി നിരന്നു ഘനാ ഘനം  (2) 
അമൃതശീതള വര്ഷധാരയിൽ (2 )
ഹൃദയമിന്നു മയൂരമായി 
പുതുമഴ കുളിരിളകിയാടിയ 
മുദിതാ നർത്തന ലഹരിയിൽ 
ഉടലഴിഞ്ഞിഴയുന്ന പോൽ 
മൺകുടമുടഞ്ഞു പടർന്നപോൽ 

കനകസുന്ദര വർഷസന്ധ്യയിൽ 
അണി നിരന്നു ഘനാ ഘനം  

സുകേശം  കൊണ്ട് മൂടിയ മാറിൽ 
പിൻ നിലാവിതൾ  മൂടിയ യാമം 2 
അന്തിമുല്ലകൾ പോകും യാമം 
നെഞ്ചിലോർമ്മകൾ വായ്ക്കും താളം 
വിദൂര മൗനഗന്ധമാർന്ന ദാഹം

കനകസുന്ദര വർഷസന്ധ്യയിൽ 
അണി നിരന്നു ഘനാ ഘനം  2
അണി നിരന്നു ഘനാ ഘനം  
ഘനാ ഘനം  ഘനാ ഘനം  ഘനാ ഘനം  

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
meera than karaveena ganam

Additional Info

Year: 
2010

അനുബന്ധവർത്തമാനം