നാഗത്താന്മാരെ
ഏലപ്പുലയേലോ... ഏലപ്പുലയേലോ...
ഏലപ്പുലയേലോ... ഏലപ്പുലയേലോ...
ഏലപ്പുലയേലോ...ഏലപ്പുലയേലോ...
ഏലപ്പുലയേലോ...ഏലപ്പുലയേലോ...
ഏലപ്പുലയേലോ...ഏലപ്പുലയേലോ...
ഏലപ്പുലയേലോ...ഏലപ്പുലയേലോ...
നാഗത്താന്മാരെ നൂറും പാലുമേകാം...
നാഗഫണം നീർത്തിട്ടമൃതുണ്ട്... നല്ലൊരമൃതുണ്ട്...
നാഗത്താന്മാരെ നൂറും പാലുമേകാം...
നാഗഫണം നീർത്തിട്ടമൃതുണ്ട്... നല്ലൊരമൃതുണ്ട്...
ഊഴിയിൽ വാഴണ വാസുകി പൈതലേ...
മന്ത്രാക്ഷരം ചൊല്ലാം മഞ്ഞളാട്...
ഊഴിയിൽ വാഴണ വാസുകി പൈതലേ...
മന്ത്രാക്ഷരം ചൊല്ലാം മഞ്ഞളാട്...
നാഗത്താന്മാരെ നൂറും പാലുമേകാം...
നാഗഫണം നീർത്തിട്ടമൃതുണ്ട്... നല്ലൊരമൃതുണ്ട്...
ദേവദുന്ദുഭിക്കേറ്റു പാടാൻ പുള്ളുവോർക്കുടം മൂളിയോ...
ദേവദുന്ദുഭിക്കേറ്റു പാടാൻ പുള്ളുവോർക്കുടം മൂളിയോ...
കിന്നരാദികൾക്കീണമേകാൻ നാഗവീണകൾ മീട്ടിയോ...
നാഗരാജനരങ്ങിലെത്താൻ കുരവ ചേലിലുണർന്നുവോ...
നാഗത്താന്മാരെ നൂറും പാലുമേകാം...
നാഗഫണം നീർത്തിട്ടമൃതുണ്ട്... നല്ലൊരമൃതുണ്ട്...
നാഗകന്യകളാടിയുറയാൻ ദേവനാരികൾ നിന്നുവോ...
നാഗയക്ഷി കളത്തിലെത്താൻ ആർക്കു കുരവയുയർന്നുവോ....
കളങ്ങൾ തൂത്തു നിറഞ്ഞു തുള്ളാൻ ദേവവൃന്ദമണഞ്ഞുവോ...
നാഗത്താന്മാരെ നൂറും പാലുമേകാം...
നാഗഫണം നീർത്തിട്ടമൃതുണ്ട്... നല്ലൊരമൃതുണ്ട്...
നാഗത്താന്മാരെ നൂറും പാലുമേകാം...
നാഗഫണം നീർത്തിട്ടമൃതുണ്ട്... നല്ലൊരമൃതുണ്ട്...
നല്ലരി പൂക്കുല കുങ്കുമം ചന്ദനം നാക്കില തുമ്പിലായ് നേദിക്കാം...
ദോഷങ്ങളൊക്കെയും വിട്ടൊഴിഞ്ഞീടുവാൻ ചിത്തത്തിലെങ്ങും വിളങ്ങേണം...
നല്ലരി പൂക്കുല കുങ്കുമം ചന്ദനം നാക്കില തുമ്പിലായ് നേദിക്കാം...
ദോഷങ്ങളൊക്കെയും വിട്ടൊഴിഞ്ഞീടുവാൻ ചിത്തത്തിലെങ്ങും വിളങ്ങേണം...