ചൊരിയൂ പനിനീര്‍മഴയില്‍

ചൊരിയൂ പനിനീര്‍മഴയില്‍
വരുമോ നീ പൂന്തണലായ് ഓ
ഹൃദയം പാടുന്നിതാ മിഴികള്‍ തേടുന്നിതാ
ഇനിയും എന്മൗനം കേള്‍ക്കില്ലെ നീ
ഇനിയും എന്മൌനം കേള്‍ക്കില്ലെ നീ
ചൊരിയൂ പനിനീര്‍മഴയില്‍
വരുമോ നീ പൂന്തണലായ്

പെണ്മയിലൊരുത്തി പീലിനീര്‍ത്തിവന്നു
എന്‍ വഴിയരികില്‍ ഉത്സവം നടന്നു
എന്‍ മിഴിനിറഞ്ഞു നീയരികില്‍ നില്‍ക്കെ
നിന്മുഖം നിറം ചാര്‍ത്തുന്നു
മണ്ണില്‍ വിണ്ണില്‍ ജീവനില്‍

ഞാനിനി നിഴലായ് നിന്റെ കൂടെപ്പോരാം
എന്‍ സ്വപ്നം വര്‍ണ്ണം ചാലിച്ചു
എങ്ങും പൂത്തു മാരിവില്‍
ഹൃദയം പാടുന്നിതാ മധുരം തൂവുന്നിതാ
ഇനിയും എന്‍ ഗാനം കേള്‍ക്കില്ലെ നീ
ചൊരിയൂ പനിനീര്‍ മഴയില്‍
വരുമോ നീ പൂന്തണലായ് ഓ

ആണ്‍കുയില്‍ പകരും പ്രേമവര്‍ഷഗീതം
എന്മനമലിയും രോമഹര്‍ഷമായി
ഹായ് സ്വയമലിഞ്ഞു നമ്മളൊന്നു ചേര്‍ന്നു
ഈ നാദസ്വരം കേള്‍ക്കുമ്പോള്‍
നെഞ്ചിനുള്ളില്‍ മേളമായ്

നിന്‍ തണലണഞ്ഞു പൂത്തുലഞ്ഞു നില്‍ക്കാം
ഞാനെന്നും എന്നും മോഹിച്ചു
മോഹം തീരാദാഹമായ്
ഹൃദയം പാടുന്നിതാ മിഴികള്‍ തേടുന്നിതാ
ഇനിയും എന്‍ ദാഹം തീര്‍ക്കില്ലെ നീ

ചൊരിയൂ പനിനീര്‍ മഴയില്‍
വരുമോ നീ പൂന്തണലായ് ഓ
ഹൃദയം പാടുന്നിതാ മിഴികള്‍ തേടുന്നിതാ
ഇനിയും എന്മൗനം കേള്‍ക്കില്ലെ നീ
ഇനിയും എന്മൌനം കേള്‍ക്കില്ലെ നീ
ചൊരിയൂ പനിനീര്‍മഴയില്‍
വരുമോ നീ പൂന്തണലായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Choriyoo