കടക്കണ്ണ് തൊടുക്കും
കടക്കണ് തൊടുക്കും
പൂവമ്പേറ്റ് നോവുന്നെന്മനം
കടക്കണ് തൊടുക്കും പൂവമ്പേറ്റ് നോവുന്നെന്മനം
അരുതേ ഇനിയും അനുരാഗാലിംഗനം
ഒരിക്കല്‍ വസന്തം മണ്ണില്‍ വന്നു പെണ്ണിന്മേനിയില്‍
കവിളും മിഴിയും ഉഷസ്സന്ധ്യാരാഗമായ്
കടക്കണ് തൊടുക്കും പൂവമ്പേറ്റ് നോവുന്നെന്മനം
ഈ കുരുന്നു തനുവില്‍ തണു വീണമേനിയില്‍
അനുഭൂതിതന്‍ സുഗന്ധം അലിയുന്ന തെന്നലില്‍
കുളിരുറങ്ങുന്ന തളിരു നുള്ളട്ടേ
അഞ്ചാറു കിന്നാരമെന്നോട് പറയൂ
മെല്ലെ മെല്ലെ മെല്ലെ
ഒരിക്കല്‍ വസന്തം മണ്ണില്‍ വന്നു പെണ്ണിന്മേനിയില്‍
ഈ നിറഞ്ഞ മനസ്സിന്
തണലില്‍ വിരിഞ്ഞു ഞാന്‍
അഴിയാത്ത ബന്ധനങ്ങള്‍
അറിയാത്ത വീഥികള്‍
ഇവിടെയാണെന്റെ സരസസങ്കേതം
ഇന്നെന്റെ ശൃംഗാരസല്ലാപശയനം