ആനന്ദ് റോഷൻ
1993 ഏപ്രിൽ 11 -ന് KWA ഉദ്യോഗസ്ഥനായിരുന്ന സനിൽ കുമാറിന്റെയും, അദ്ധ്യാപികയായ നിഷയുടെയും മകനായി മലപ്പുറം ജില്ലയിലെ ഏടപ്പാളിൽ ജനിച്ചു. , HighSchool :GHSS എടപ്പാൾ,: THSS വട്ടംകുളം എന്നീ വിദ്യാലയങ്ങളിലായിരുന്നു ആനന്ദ് റോഷന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് സേലം പാവൈ കോളേജ് ഓഫ് ടെക്നോളജിയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞു.
എറണാകുളം Actlab -ൽ സജീവ് നമ്പിയത്ത് എന്ന ഗുരുവിന് കീഴിൽ അഭിനയ പരിശീലനം നടത്തിയിട്ടുള്ള ആനന്ദ് റോഷൻ അഭിനയരംഗത്ത് പ്രൊഫഷണലായി തുടക്കമിടുന്നത് 2016 -ലായിരുന്നു. അഭിനയമോഹവുമായി നിരവധി ഓഡിഷനുകളിൽ പങ്കെടുത്തതിനുശേഷമാണ് 2016 -ൽ കണ്ണൻ സൂരജ് സംവിധാനം ചെയ്ത യാനം മഹായാനം എന്ന ചിത്രത്തിൽ പൗലോസ് എന്ന കഥാപാത്രത്തിലൂടെ സിനിമയിൽ അരങ്ങേറുന്നത്. തുടർന്ന് അങ്കരാജ്യത്തെ ജിമ്മൻമാർ, സമീർ, ത തവളയുടെ ത എന്നീ സിനിമകളിൽ അഭിനയിച്ചു.
ആനന്ദ് റോഷന്റെ ഭാര്യ - അശ്വതി, KUFOS യൂണിവേഴ്സിറ്റിയിൽ അദ്യാപിക.
സമീർ എന്ന സിനിമയിലെ അഭിനയത്തിന്- മികച്ച പുതുമുഖ നടൻ (2020) കേരള ഫിലിം ക്രിട്ടിക്ക്സ് അവാർഡ്
2. മികച്ച നടൻ (2020)
സന്തോഷം-സുമൻ TV South Indian Film Awards
3.മികച്ച പുതുമുഖ നടൻ (2020)
പ്രേനസീർ പുരസ്കാരം
4. മികച്ച പുതുമുഖ നടൻ (2020)
മലയാള പുരസ്കാരം.. എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.