പൊന്നമ്പിളി പൊന്നമ്പിളി

ഓ....
പൊന്നമ്പിളി പൊന്നമ്പിളി... നിന്നെ പെറ്റോരമ്മയാര്...
പൊന്നമ്പിളി പൊന്നമ്പിളി... നിന്നെ പെറ്റോരമ്മയാര്...
വെള്ളിമാനം നിന്റെയല്ല വെണ്ണിലാവും നിന്റെയല്ല
കണ്ണുനീരോ മഞ്ഞു തുള്ളി കുഞ്ഞുകാറ്റോ നെടുവീർപ്പ്...
പൊന്നമ്പിളി പൊന്നമ്പിളി... നിന്നെ പെറ്റോരമ്മയാര്...

ആരോരുമില്ലാത്ത മുത്തേ... അമ്മ താരാട്ട് പാടാൻ മറന്നോ...
ആരും മണക്കാത്ത പൂവേ... കാറ്റ് പൂന്തൊട്ടിലാട്ടാൻ മറന്നോ...
കണ്ടതെല്ലാം പാഴ്കിനാവോ... കരൾ നൊന്തു പാടുന്നതാരോ...
കാതോർത്തു തേങ്ങുന്നതാരോ...
പൊന്നമ്പിളി പൊന്നമ്പിളി... നിന്നെ പെറ്റോരമ്മയാര്...

സ്നേഹം കൊതിച്ചൊരീ നെഞ്ചിൽ... നോവിൻ കൂരിരുൾ വന്നു പറഞ്ഞു...
ആശിച്ചിടായ്കനീ ഒന്നും... നിനക്കഷരം തന്നില്ല മണ്ണും...
കൈ നിറയെ തന്നതെല്ലാം... കരിയുന്ന മോഹങ്ങളാണോ...
കനലിന്റെ സ്വപ്നങ്ങളാണോ...

പൊന്നമ്പിളി പൊന്നമ്പിളി... നിന്നെ പെറ്റോരമ്മയാര്...
വെള്ളിമാനം നിന്റെയല്ല വെണ്ണിലാവും നിന്റെയല്ല...
കണ്ണുനീരോ മഞ്ഞു തുള്ളി കുഞ്ഞുകാറ്റോ നെടുവീർപ്പ്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnambili Ponnambili

Additional Info

Year: 
2004

അനുബന്ധവർത്തമാനം