പൂനിലാ കുളിരേ വായോ (F)
ആ... ആഹാ...
പൂനിലാ കുളിരേ വായോ ഇനിയെന്റെ സ്നേഹരാവിൽ
നീ വരും വഴി നോക്കുന്നു കരളിന്റെ ചില്ലുവാതിൽ
പാതിരാ... പൂങ്കുയിൽ... പാടുന്നതാണെൻ സംഗീതം...
പൂനിലാ കുളിരേ വായോ ഇനിയെന്റെ സ്നേഹരാവിൽ
നീ വരും വഴി നോക്കുന്നു കരളിന്റെ ചില്ലുവാതിൽ...
കണ്ണടച്ചു മയങ്ങുമ്പോൾ നിലാവേ മണ്ണിലാണോ മോഹങ്ങൾ...
തൊട്ടുണർത്താൻ പോരില്ലേ വിളിയ്ക്കാൻ ഇഷ്ടമുള്ള പേരില്ലേ...
ഹൃദയം... നിറയും... അലിവിൻ... കനിയേ...
നിന്റെ വെള്ളികുടക്കീഴിൽ വന്നണയും ആട്ടിടയൻ
പാടുന്നതാണെൻ സംഗീതം....
പൂനിലാ കുളിരേ വായോ ഇനിയെന്റെ സ്നേഹരാവിൽ
നീ വരും വഴി നോക്കുന്നു കരളിന്റെ ചില്ലുവാതിൽ...
നിന്റെ നാമം വാഴ്ത്തില്ലേ താരങ്ങൾ നിന്റെ പാദം മുത്തില്ലേ...
നൊന്തു പോകും ജന്മത്തിൽ സുഖത്തിൻ മുന്തിരിതേൻ പകരില്ലേ...
വെയിലും... മഴയും... കനലും... ചൊരിയും...
നിന്റെ ലില്ലി കൈയ്യിലെന്റെ ചുംബനത്തിൻ നിറവോടെ
പാടുന്നതാണെൻ സംഗീതം...
പൂനിലാ കുളിരേ വായോ ഇനിയെന്റെ സ്നേഹരാവിൽ
നീ വരും വഴി നോക്കുന്നു കരളിന്റെ ചില്ലുവാതിൽ
പാതിരാ... പൂങ്കുയിൽ... പാടുന്നതാണെൻ സംഗീതം...
ആഹഹ...... ല ലാല....