കുങ്കുമരാഗ പരഗമണിഞ്ഞ (F)
കുങ്കുമരാഗപരാഗമലിഞ്ഞൊരു സുന്ദരിയല്ലിവസന്തസഖി
ചന്ദനകളഭസുഗന്ധമണിഞ്ഞൊഴുകുന്ന മനോഹരിയായ നദി
പ്രിയഭാമിനീ നവയാമിനീ അനുരാഗിണീ അറിയാമിനി
വരമംഗളകന്യക മന്മദസംഗീതം
അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം
തെളിയുന്നുവോ മൃദുഹാസമായ്...
ഹൃദയ കുങ്കുമരാഗപരാഗമലിഞ്ഞൊരു സുന്ദരിയല്ലിവസന്തസഖി
ചന്ദനകളഭസുഗന്ധമണിഞ്ഞൊഴുകുന്ന മനോഹരിയായ നദി....
ധിരന ധീംത ധീംത ധീംത തോം ധിരനാ
ധിരന ധീംത ധീംത ധീംത തോം ധിരനാ
തജം താരിതക തജം താരിതന തജം തോംത ധിരന
ഗരിനി നിനിധ നിധമധനി നാധൃധിം നാധൃധിം
നാധൃധിം നാധൃധിം നാധൃധിം നാധൃധിം
കണ്ണില്‍ മണിനീലം കാലം സുഖലോലം
വിരിയാതെ വിരിഞ്ഞുലയുന്നൊരു താമരപോലെ
അറിയാതെ അറിഞ്ഞുണരുന്നൊരു നിര്‍വൃതിയാലെ
നദിയായ് നിറഞ്ഞതും സഖിമാര്‍ മൊഴിഞ്ഞതും
കളിയായ് വരാം കഥയായ് വരാം
ഒരു നേരോ നേരിന്‍ പേരോ പൂത്തുമ്പി.....