കുങ്കുമരാഗ പരഗമണിഞ്ഞ (M)

അ....ആ....
കുങ്കുമരാഗപരാഗമലിഞ്ഞൊരു സുന്ദരിയല്ലിവസന്തസഖി
ചന്ദനകളഭസുഗന്ധമണിഞ്ഞൊഴുകുന്ന മനോഹരിയായ നദി
പ്രിയഭാ‍മിനീ നവയാമിനീ അനുരാഗിണീ അറിയാമിനി
വരമംഗളകന്യക മന്മദസംഗീതം...
അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം 
തെളിയുന്നുവോ മൃദുഹാസമായ്...

ഹൃദയ കുങ്കുമരാഗപരാഗമലിഞ്ഞൊരു സുന്ദരിയല്ലിവസന്തസഖി
ചന്ദനകളഭസുഗന്ധമണിഞ്ഞൊഴുകുന്ന മനോഹരിയായ നദി....

ധിരന ധീംത ധീംത ധീംത തോം ധിരനാ...ആ...
ധിരന ധീംത ധീംത ധീംത തോം ധിരനാ...ആ....
തജം താരിതക തജം താരിതന തജം തോംത ധിരന
ഗരിനി നിനിധ നിധമധനി നാധൃധിം നാധൃധിം
നാധൃധിം നാധൃധിം നാധൃധിം നാധൃധിം
കണ്ണില്‍ മണിനീലം കാലം സുഖലോലം
വിരിയാതെ വിരിഞ്ഞുലയുന്നൊരു താമരപോലെ
അറിയാതെ അറിഞ്ഞുണരുന്നൊരു നിര്‍വൃതിയാലെ...
നദിയായ് നിറഞ്ഞതും സഖിമാര്‍ മൊഴിഞ്ഞതും
കളിയായ് വരാം കഥയായ് വരാം
ഒരു നേരോ നേരിന്‍ പേരോ പൂത്തുമ്പി.....
അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം
തെളിയുന്നുവോ മൃദുഹാസമായ്...

ഹൃദയ കുങ്കുമരാഗപരാഗമലിഞ്ഞൊരു സുന്ദരിയല്ലിവസന്തസഖി
ചന്ദനകളഭസുഗന്ധമണിഞ്ഞൊഴുകുന്ന മനോഹരിയായ നദി....

മണ്ണിന്‍ പൊരുള്‍ തേടി പെണ്ണിന്‍ കുയില്‍ പാടി
അലിയാതെ അലിഞ്ഞൊഴുകുന്നൊരു തേന്മഴപോലെ 
തെളിവാനിലുദിച്ചൊഴുകുന്നൊരു പൗര്‍ണ്ണമിപോലെ
കിളികള്‍ പറന്നതും ചിറകില്‍ തെളിഞ്ഞതും
വരമായ് വരാം ചിരമായ് വരാം
ഇവളോരോ പൂവും നുള്ളും പൂത്തുമ്പി
അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം
തെളിയുന്നുവോ മൃദുഹാസമായ്....

ഹൃദയ കുങ്കുമരാഗപരാഗമലിഞ്ഞൊരു സുന്ദരിയല്ലിവസന്തസഖി
ചന്ദനകളഭസുഗന്ധമണിഞ്ഞൊഴുകുന്ന മനോഹരിയായ നദി....
പ്രിയഭാ‍മിനീ നവയാമിനീ അനുരാഗിണീ അറിയാമിനി
വരമംഗളകന്യക മന്മദസംഗീതം...
അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം 
തെളിയുന്നുവോ മൃദുഹാസമായ്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kumkuma Raga Paragam

Additional Info

Year: 
2002

അനുബന്ധവർത്തമാനം