ദേവതേ കേൾക്കുമോ
ദേവതേ കേള്‍ക്കുമോ പാതിരാച്ചിന്തുകള്‍....
കാര്‍മുകില്‍പ്പീലിയില്‍ ബാഷ്പമോ താരകം
ആളറിയാതെ ഏകയായ് അശ്രുവില്‍ മുങ്ങും ശോകമേ
വഴിപിരിയാന്‍ വിടപറയാന്‍ തണലെവിടെ തുണയെവിടെ
എഴുതാന്‍ കഥതുടരാന്‍ നീയൊരു തീരം
നിന്നില്‍ സ്നേഹവികാരം...
ഒഴുകാന്‍ കരയണയാന്‍ ഓര്‍മ്മകള്‍ മാത്രം
നിന്റെ ഓര്‍മ്മകള്‍ മാത്രം...
ഉദയങ്ങളായിരം വിരിയുന്ന നിന്നുടെ
ഹൃദയമിതാരോ തിരയുന്നു...
മിഴിനീരിന്‍ കയങ്ങളില്‍ വിളക്കുവയ്ക്കാന്‍
കാര്‍മുകില്‍പ്പീലിയില്‍ ബാഷ്പമോ താരകം
ദേവതേ കേള്‍ക്കുമോ....
മറക്കാന്‍ പാടിയുറക്കാന്‍ വാത്സല്യമേഘം
നീയേ ശാശ്വതസ്നേഹം...
കരയാന്‍ സ്വയമെരിയാന്‍ നിന്‍ മിഴി മാത്രം
എന്നും നിന്‍ മിഴി മാത്രം...
വരമൊന്നുമില്ലാതെ വരസന്ധ്യ കാണാതെ
മണിദീപമെന്തേ പൊലിയുന്നു...
വനവീഥിനടുവില്‍ നീ തനിച്ചു നില്പൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Devathe Kelkkumo
Additional Info
Year:
2002
ഗാനശാഖ: