പുലരൊളിതന്‍ മലരിലോ (M)

തജനു ധിം ധിം ത തകധിമി നി സ നി നി തജനു ധിം ധിം നി സ 
പുലരൊളിതന്‍ മലരിലോ വനശലഭം ഉണരുവാന്‍
തോരാമഴ നിന്‍ മെയ്യിനു കഞ്ചുകമാകുമീ സുഖം
നീരാടിയ താരമ്പനു യൗവ്വനലഹരിയായ് സ്വയംവരം...

നിലാപുലരൊളിതന്‍ മലരിലോ വനശലഭം ഉണരുവാന്‍
തോരാമഴ നിന്‍ മെയ്യിനു കഞ്ചുകമാകുമീ സുഖം
നീരാടിയ താരമ്പനു യൗവ്വനലഹരിയായ് സ്വയംവരം...
നിലാപുലരൊളിതന്‍ മലരിലോ....

കളിമണ്‍‌വിളക്കിലിന്ന് കനലിന്റെ ജന്മനാളം 
കതിരോലക്കാറ്റിലേതോ കുയിലിന്റെ ശ്വാസവേഗം
നവമൊരു താമര വിരിയുകയോ
നളിനദളം മിഴിയെഴുതുകയോ
ശിലകളോ... ശിലകളോ ഇനിയലിയുവാന്‍
പുഴയോരമെന്റെ മിഴികവരുമൊരഴകായ് നീ
നിറയും നിമിഷം സ്വയംവരം...
നിലാപുലരൊളിതന്‍ മലരിലോ....

തണല്‍‌തേടുമെന്റെ ലതികേ ഇനിയെന്നുമെന്നുമരികെ
മുകുളങ്ങള്‍ താരനിരകള്‍ മുഴുകുന്നു നമ്മളിണകള്‍
പുളകിത ഹോമനിശീഥമിതാ
പൂജാമന്ത്രമുഹൂര്‍ത്തമിതാ
വിടരുമോ... വിടരുമോ നിന്‍ മതിമുഖം
വരദാനമായി വരുമൊരു യുഗസുകൃതം നീ
നിറയും നിമിഷം സ്വയംവരം...

നിലാപുലരൊളിതന്‍ മലരിലോ വനശലഭം ഉണരുവാന്‍
തോരാമഴ നിന്‍ മെയ്യിനു കഞ്ചുകമാകുമീ സുഖം
നീരാടിയ താരമ്പനു യൗവ്വനലഹരിയായ് സ്വയംവരം...
നിലാപുലരൊളിതന്‍ മലരിലോ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pularolithan

Additional Info

Year: 
2002

അനുബന്ധവർത്തമാനം