കണ്ണാന്തളി മുറ്റം
കണ്ണാന്തളി മുറ്റം ... മുറ്റത്തൊരു തുമ്പ
തുമ്പക്കുടുമയില് പൊട്ടി മുളച്ചൊരു പൊന്നരയാല്…ഒരു പൊന്നരയാല്
കണ്ണാന്തളി മുറ്റം ... മുറ്റത്തൊരു തുമ്പ
തുമ്പക്കുടുമയില് പൊട്ടി മുളച്ചൊരു പൊന്നരയാല്…ഒരു പൊന്നരയാല്
അരയാൽക്കൊമ്പത്താടകളാടി
ആടകൾ പാടി ...ആടകൾ പാടി ...
ഏതോ ചുണ്ടിലൊരോടക്കുഴലിനു കാതു മുളയ്ക്കുന്നു…
തേന് കാതു മുളയ്ക്കുന്നു
ആലിക്കോലും പീലിക്കെട്ടും കാതരമാരും
കാതരമാരും ...
പുളകം ചൂടി പൊന് ചിറകായും
പൗർണ്ണമി തെളിയുന്നു
പൗർണ്ണമി തെളിയുന്നു
പാ ധപമഗമാ ഗരിസനിസാ
രിഗരിഗമാ ഗരിസ
ആ ...
കണ്ണാന്തളി മുറ്റം ... മുറ്റത്തൊരു തുമ്പ
തുമ്പക്കുടുമയില് പൊട്ടി മുളച്ചൊരു പൊന്നരയാല്…ഒരു പൊന്നരയാല്
മാനത്തൊരു താരം താഴത്തൊരു താര്
താഴത്തൊരു താര് ...
താരും തളിരും കുളിരണിയുന്നൊരു
തങ്ക നിലാവ്…തങ്ക നിലാവ് ...
തങ്കനിലാവിന് കവിള് തുടുത്തോ
കണ്ണ് തുടിക്കുന്നോ ...കണ്ണ് തുടിക്കുന്നോ ...
താരോ മിഴിമുന നീട്ടിവിളിക്കും
വിളികള് മുഴങ്ങുന്നു …
വിളികള് മുഴങ്ങുന്നു ...
പാ ധപമഗമാ ഗരിസനിസാ
രിഗരിഗമാ ഗരിസ
ആ ...
കണ്ണാന്തളി മുറ്റം ... മുറ്റത്തൊരു തുമ്പ
തുമ്പക്കുടുമയില് പൊട്ടി മുളച്ചൊരു പൊന്നരയാല്…ഒരു പൊന്നരയാല്