ഈ നീലയാമിനീ തീരത്തുറങ്ങാത്ത

ഈ നീലയാമിനീ തീരത്തുറങ്ങാത്ത രാപ്പാടി രതിഗീതം മൂളുമ്പോള് 

ഇതുവരെ...വിരിയാത്ത... 
ഇതുവരെ വിരിയാത്ത മോഹപുഷ്പത്തിന്റെ ഇതളുകൾ ഈറനാകുന്നു മനസ്സേ...ഉണരൂ...ഉണരൂ...ഉണരൂ... 

ഈ നീലയാമിനീ ....... 

ആകാശഗംഗയിൽ മഴമുകിൽ തേരോട്ടം താഴെയോ ദാഹനീര് കൊതിക്കുന്നു 

അലകടൽ ഹൃദയത്തിൽ ഉണരും വികാരങ്ങൾ
ആയിരം തിരകളായ് ഉയരുന്നു മനസ്സേ...തിരയൂ...തിരയൂ...തിരയൂ 

ഈ നീലയാമിനീ തീരത്തുറങ്ങാത്ത രാപ്പാടി രതിഗീതം മൂളുമ്പോള്

 ചൂടാത്ത പൂവിന്റെ മനസ്സിന്നു കാതോർത്തു പാടുമീ മൌനമാം രാഗങ്ങൾ 

മദഭര നിമിഷത്തിൽ പുണരും പരാഗങ്ങൾ
ആയിരം താരമായ് ഉയരുന്നു മനസ്സേ...ഉണരൂ...ഉണരൂ...ഉണരൂ... 

ഈ നീലയാമിനീ തീരത്തുറങ്ങാത്ത രാപ്പാടി രതിഗീതം മൂളുമ്പോള് 
ഇതുവരെ വിരിയാത്ത മോഹപുഷ്പത്തിന്റെ ഇതളുകൾ ഈറനാകുന്നു മനസ്സേ...ഉണരൂ...ഉണരൂ...ഉണരൂ... 

ഈ നീലയാമിനീ ....... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee Neelayaaminee Theerathurangaatha

Additional Info

Year: 
1982

അനുബന്ധവർത്തമാനം