തൂ വെണ്ണിലാവിന്റെ - M
തൂവെണ്ണിലാവിന്റെ സംഗീതമാണു നീ
പൂത്തകിനാവിലെ മന്ദാരമാണു നീ
മണിക്കുയിലാളു നീ മൗനങ്ങളില്‍ വിരിയും
മയില്‍പ്പീലിയാണു നീ ഗോപികേ
തൂവെണ്ണിലാവിന്റെ സംഗീതമാണു നീ
പൂത്തകിനാവിലെ മന്ദാരമാണു നീ
വേനല്‍തുരുത്തിലും വെയില്‍നാളം കുളിര്‍ചൂടി
നീലക്കടമ്പിലെല്ലാം കണിമഞ്ഞ്
മലര്‍ചൂടി
ജലശംഖുപുഷ്പങ്ങള്‍ വിടര്‍ന്നാടും ഹൃദയത്തില്‍
കളഹംസദൂതു കേള്‍ക്കാന്‍ കൊതിച്ചു നിന്നു
കളഹംസദൂതു കേള്‍ക്കാന്‍ കൊതിച്ചു നിന്നു
തൂവെണ്ണിലാവിന്റെ സംഗീതമാണു നീ
പൂത്തകിനാവിലെ മന്ദാരമാണു നീ
ആലിലത്തുമ്പിലും പുലര്‍കാലം ചിരിതൂകി
ആതിരക്കുളിര്‍വാനില്‍ വരമഞ്ഞു പൊടി തൂവി
നിറമാര്‍ന്ന സ്വപ്നങ്ങള്‍ വിടര്‍ന്നാടും ഹൃദയത്തില്‍
ഇനി നിന്റെ പാട്ടുമാത്രം നിറഞ്ഞു നില്‍ക്കും
ഇനി നിന്റെ പാട്ടുമാത്രം നിറഞ്ഞു നില്‍ക്കും
തൂവെണ്ണിലാവിന്റെ സംഗീതമാണു നീ
പൂത്തകിനാവിലെ മന്ദാരമാണു നീ
മണിക്കുയിലാളു നീ മൗനങ്ങളില്‍ വിരിയും
മയില്‍പ്പീലിയാണു നീ ഗോപികേ
തൂവെണ്ണിലാവിന്റെ സംഗീതമാണു നീ
പൂത്തകിനാവിലെ മന്ദാരമാണു നീ