ഒരു വഴിയമ്പലം
ഒരു വഴിയമ്പലം ഒരു പിടിനൊമ്പരം
മറക്കാന്‍ കഴിയാത്ത ദുഃഖസത്യം
മധുകരന്‍ പൂവിനെ പിരിയുന്നു
പൂവോ ചെടിയേയും അതുപോലെ
ഋതുക്കളും പിരിയുന്നു
ബന്ധവും പിരിയുന്നു
നമ്മള്‍ നമ്മെയും പിരിയുന്നു
ഒരു വഴിയമ്പലം ഒരു പിടിനൊമ്പരം
മറക്കാന്‍ കഴിയാത്ത ദുഃഖസത്യം
ഇന്നോ നാളെയോ വിടപറയുന്നവര്‍ക്കെന്താണിത്ര മൂകത
അലകള്‍ക്കു മീതെ കടലാസ്സുതോണിപോല്‍
അലയുകയാണീ നമ്മൾ - അനന്തതയില്‍
അകലുകയാണീ നമ്മള്‍
ഒരു വഴിയമ്പലം ഒരു പിടിനൊമ്പരം
മറക്കാന്‍ കഴിയാത്ത ദുഃഖസത്യം
മോഹവും സ്വപ്നവും ദേഹവും ദേഹിയും
എല്ലാമെല്ലാം പിരിയുന്നു
മോഹനമാകുമീ ഭൂമിയില്‍ - ആറടി
മണ്ണില്‍ വീര്‍പ്പുകള്‍ ആഴുന്നു - അപാരമീ
മണ്ണില്‍ വീര്‍പ്പുകള്‍ ആഴുന്നു
ഒരു വഴിയമ്പലം ഒരു പിടിനൊമ്പരം
മറക്കാന്‍ കഴിയാത്ത ദുഃഖസത്യം
മധുകരന്‍ പൂവിനെ പിരിയുന്നു
പൂവോ ചെടിയേയും അതുപോലെ
ഋതുക്കളും പിരിയുന്നു
ബന്ധവും പിരിയുന്നു
നമ്മള്‍ നമ്മെയും പിരിയുന്നു
ഒരു വഴിയമ്പലം ഒരു പിടിനൊമ്പരം
മറക്കാന്‍ കഴിയാത്ത ദുഃഖസത്യം