എന്താണ് ഖൽബെ
എന്താണ് ഖൽബെ.. എന്താണ് ഖൽബെ
നാടാകെ കേൾക്കും നാദമോടെ..
ദഫുപോൽ നീ.. മിടിക്കുന്നതെന്താണ്
അതിശയസ്വരമൊരു ഖല്ബിനേകു-
മതിനരഞൊടി മതി മോഹബതിന്
മോഹബത് ഖൽബിൽ വന്നു ചേർന്നതിനു
വേറൊരു തെളിവിനി എന്തിന്..
ചിറകുകളണിയണതെന്തേ.. എൻ കണ്ണേ
കൊതിയോടെ പാറുന്നതെന്താണ്
സരിഗമ മൂളണ വണ്ടാൽ.. കരിവണ്ടാൽ
മുഖമേതോ തിരയുന്നതെന്താണ്
നിന്നെ കാണും നേരം...
കനവും കണ്ടില്ലെങ്കിൽ നനവും...
പറയൂ ഇതെന്ത്..ഹാല്...
ഇരുചെറുചിറകുകൾ കണ്ണിലെകു-
മതിനരഞൊടി മതി മോഹബതിന്
മോഹബത് ഖൽബിൽ വന്നു ചേർന്നതിനു
വേറൊരു തെളിവിനി എന്തിന്
എന്താണ് ഖൽബെ... എന്താണ് ഖൽബെ
ഇഷ്ഖ്.. ഇഷ്ഖ്.. ദം മസ്ത് മസ്ത്
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത്..ആ
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്
ഇഷ്ഖിലൂടെ നീ താലമെടുക്ക്...
ചെന്നുചേർന്നിടും ഇലാഹിനടുത്ത്
ഇഷ്കിന്റെ കടലും തേടി ..ഇറങ്ങുന്ന യാത്രക്കാരാ
വഴിക്കു നിൻ കണ്ണിൽ പെട്ടോ...
മുഹബതിന്‍ ഇളനീർപ്പൊയ്ക
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത്
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്
ജലമേതും ഉള്ളിൽ ദാഹം.. ശമിപ്പിക്കും എന്നാൽത്തന്നെ
അറിഞ്ഞില്ല വെറെന്നാകിൽ..
അതും നിന്റെ നഷ്ടം തന്നെ
ഇഷ്ഖിലൂടെ നീ താലമെടുത്ത്..
ചെല്ലുമാലമുടയോന്റെ അടുത്ത്..
മലർപ്പൊയ്ക വറ്റിപ്പോകാം..സമുദ്രങ്ങൾ വറ്റില്ലല്ലോ
മറക്കേണ്ട യാത്രാലക്ഷ്യം.. എത്തേണ്ടതവിടെ തന്നെ
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത്..
ഇഷ്ഖിലൂടെ റഹ്മത്ത് പകർത്ത്.
മുഹബ്ബത്തിൽ നീരാടുമ്പോൾ മനം തണുതേക്കാം പക്ഷെ ....
വാഴ്വിന്റെ അർഥം സര്‍വ്വം.. ഇരിക്കുന്നതിഷ്ഖിൽ തന്നെ
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത്..
ഇഷ്ഖിലൂടെ റഹ്മത്ത് പകർത്ത്
അല്ലാഹു ...അല്ലാഹു ...അല്ലാഹു ...
ഇഷ്ഖിലൂടെ നീ താലമെടുക്ക്
ചെന്നുചേർന്നിടും ഇലാഹിനടുത്ത്..
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത്
അല്ലാഹു ...അല്ലാഹു ...അല്ലാഹു ...