ഹലാക്കിന്റെ അവലും കഞ്ഞി

ഹലാക്കിന്റെ അകത്തായ് ഞാനോ
ഹയാത്തിന്റെ പുറത്തായ് ഞാനോ
ഹലാക്കിന്റെ അവലും കഞ്ഞി കുടിച്ചു കുടുങ്ങിയല്ലോ
എറക്കാനും ബജ്ജല്ലോ തുപ്പാനും പറ്റണില്ലോ
കാണും നേരം കണ്ണുരുട്ട് പെരയും തൊടിയും
പള്ളിയും പള്ളിക്കാടും കളിയും വിളിയും പോയിക്കിട്ടി

ആരും തീരേ മുണ്ടാതായി
ഈ ദുനിയാവിന്നെ തിരിഞ്ഞ് കുത്താണ് സുബ്ഹാനല്ലാഹ്
സുബ്ഹാനല്ലാഹ് ..
കള്ളൻ കേറി എന്റെ ഖൽബിലിന്നലെ കള്ളൻ കേറി
ഉള്ളിന്റെ ഉള്ളില് പാത്തുവച്ചൊരു ഖജനാവിലെ
വെലപിടിച്ചൊരു മരതകമുത്തും തട്ടിയൊരുത്തി
രാവിരുട്ടി വെളുക്കും മുന്നേ ..
പിന്നെയുരുട്ടി തള്ളിയതാണേ
പൊട്ടക്കിണറ്റിൽ ...

ഹലാക്കിന്റെ അകത്തായ് ഞാൻ
ഹയാത്തിന്റെ പുറത്തായ് ഞാൻ
സുബ്ഹാനല്ലാഹ് ..

[വരികൾക്ക് നന്ദി : റസീസ് അഹമ്മദ്

Kl10 Pathu | Halaakinte Song Video | Official