ദുനിയാവിന്‍ മൈതാനത്ത്
ഉം ..ദുനിയാവിന്‍ മൈതാനത്ത്
കളിപ്പന്തുമിട്ടുകൊടുത്ത്...
മേലാപ്പില്‍ കുത്തിയിരുന്ന്..
കളി കണ്ടു രസിക്കുമൊരാള്
കളിക്കാനിറങ്ങുന്നുണ്ടേ.. ഇടനെഞ്ചില്‍ തീയാണ്..
കളികണ്ടിരിക്കുന്നോന്റെ.. ചുണ്ടത്ത് ചിരിയാണ്..
തന്നെത്താന്‍ കണ്ടുപിടിച്ചൊര്
ഭൂതക്കണ്ണാടി കൊണ്ട്
ചെറുതിനെ വലുതായിക്കാണും മാനവര്....
തന്‍ കയ്യില്‍ കിട്ടിയ പന്ത്...
ഭൂമിഗോളമെന്ന പോലെ
വലുതെന്നു നിരൂപിച്ചങ്ങനെ.. തല പെരുത്ത്
നീര്‍പ്പോള പോലെയാണീ വാഴ്വെന്ന ഹകീക്കത്ത്
കാണാതെ പോയതാണ്... മനുജന്നു മുസീബത്ത്
കളത്തീന്നു കേറാന്‍ വയ്യാ ..
കളിച്ചു തോല്‍ക്കാനും വയ്യാ
വഴങ്ങാതെ പന്തുരുളുന്നു.. പല വഴിക്ക്
പുഞ്ചിരിച്ചു ചെണ്ടിളകും വിജയത്തിന്‍ പക്കം വച്ച്
പിഴക്കുന്നു കണക്കുകള്‍ പലവഴിക്ക്..
പുക്കാറു പിടിക്കുന്നേരം... കാണാത്തൊരു കൈവന്ന്
നീട്ടുന്നു നോവുമാറ്റും... മധുരിക്കും സര്‍ബത്ത്
ഉം ..ദുനിയാവിന്‍ മൈതാനത്ത്
കളിപ്പന്തുമിട്ടുകൊടുത്ത്...
മേലാപ്പില്‍ കുത്തിയിരുന്ന്...
കളി കണ്ടു രസിക്കുമൊരാള്
കളിക്കാനിറങ്ങുന്നുണ്ടേ.. ഇടനെഞ്ചില്‍ തീയാണ്
കളികണ്ടിരിക്കുന്നോന്റെ ചുണ്ടത്ത്.. ചിരിയാണ്