സിന്ദൂരപ്പൊട്ടുകൾ

സിന്ദൂരപ്പൊട്ടുകൾ തൊട്ടു.. മന്ദാരപ്പൂവുകൾ ചൂടി
ഒരുങ്ങുന്ന.. വനകന്യകേ..
പുലർകാല മഞ്ഞിന്റെ.. കുളിരുള്ള കാട്ടിൽ
പുളകങ്ങൾ പൂക്കുന്നു നിന്നിൽ .. (2)

നിറമോലും മേഘങ്ങൾ.. നിൻ മേനി പൊതിയും...
നവനീത നാളങ്ങൾ... നിൻ കണ്ണിൽ തെളിയും
ഈ അഴകിൽ.. എൻ മൗനങ്ങൾ പാടും ..
ഈ അഴകിൽ.. എൻ മൗനങ്ങൾ പാടും ..
സ്വപ്നങ്ങൾതൻ കുടിലിൽ.. നിൻ വള്ളിക്കുടിലിൽ
സ്വപ്നങ്ങൾതൻ കുടിലിൽ.. നിൻ വള്ളിക്കുടിലിൽ
നില്ക്കുമ്പോൾ ഉണരുന്നു എന്നിൽ... നൂറു വർണ്ണങ്ങൾ
ഇറുത്തോട്ടെ അണിഞ്ഞൊട്ടേ.. നിൻ പൂക്കൾ ഞാൻ

സിന്ദൂരപ്പൊട്ടുകൾ തൊട്ടു.. മന്ദാരപ്പൂവുകൾ ചൂടി
ഒരുങ്ങുന്ന.. വനകന്യകേ..
പുലർകാല മഞ്ഞിന്റെ.. കുളിരുള്ള കാട്ടിൽ
പുളകങ്ങൾ പൂക്കുന്നു നിന്നിൽ ..

കതിർപോലെ കിരണങ്ങൾ.. നിൻ കൈകൾ പേറും
കണിപോലെ മുകുളങ്ങൾ.. നിൻ മെയ്യിലുതിരും
നിൻ തൊടലിൽ.. ഞാൻ രോമാഞ്ചം കൊള്ളും
നിൻ തൊടലിൽ.. ഞാൻ രോമാഞ്ചം കൊള്ളും
കുയിൽ വേണുവൂതും കാലം വാസന്തകാലം
കുയിൽ വേണുവൂതും കാലം വാസന്തകാലം
പകരുന്നു മധുരങ്ങൾ.. ഏതോ മോഹ ഹംസങ്ങൾ
കവർന്നോട്ടേ നുകർന്നോട്ടേ.. നിൻ തേൻകണം

സിന്ദൂരപ്പൊട്ടുകൾ തൊട്ടു.. മന്ദാരപ്പൂവുകൾ ചൂടി
ഒരുങ്ങുന്ന.. വനകന്യകേ..
പുലർകാല മഞ്ഞിന്റെ.. കുളിരുള്ള കാട്ടിൽ
പുളകങ്ങൾ പൂക്കുന്നു നിന്നിൽ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sindoorappottukal

Additional Info

Year: 
1982

അനുബന്ധവർത്തമാനം