പതിയെ നോവായ്‌

പതിയെ നോവായ്‌ എന്നുള്ളിൽ
നിറയും നിന്നോർമ്മകൾ
മായാതോരോ മനസ്സിൽ നിലകളിൽ
കരുതും കഥകളിതാ ..
പുതുമഴ ചാറുമ്പോഴും കാതോർക്കുമ്പോഴും
കാർ മൂടുമ്പോഴും ഇനി പൊഴിയുകയായ് (2)

കാണാക്കനവുകൾ മായുമൊരു നേരം..
നീയാ ഇരുളിലായ് തെളിയും ഇളവെയിലായ്
ജലകണിക പൊതിയുമീ നറുവിരലാൽ
വിടരുമിനി പലനേരം..

പുതുമഴ ചാറുമ്പോഴും കാതോർക്കുമ്പോഴും
കാർ മൂടുമ്പോഴും ഇനി പൊഴിയുകയായ് (2)

മായാ നിനവുകൾ മനസ്സിലൊഴുകും
മിണ്ടാമൊഴികളിൽ കവിത മെനയും
ഇതുവഴി പതിയെ നീ മായുകയായ്
അകലെയിനി എവിടെയോ

പുതുമഴ ചാറുമ്പോഴും കാതോർക്കുമ്പോഴും
കാർ മൂടുമ്പോഴും ഇനി പൊഴിയുകയായ് (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pathiye novay