താഴെ വീണുവോ
താഴെ വീണുവോ വിണ്ണിൽ നിന്നുമെൻ
തലവരക്കുറിപ്പ് പുസ്തകം.. (2)
എട്ടുപത്തു വരികൾ മീതെയങ്ങുമിങ്ങു മേലെ നിന്നു
മായിച്ചതാണെന്റെയാകെയുള്ള ധർമ്മസങ്കടം
വള്ളിക്കും ചെറു പുള്ളിക്കും ..
എന്നും മാറ്റങ്ങളില്ലാതെ ഓരോന്നും ..
കാണുമ്പോഴും കാണാത്തതിൻ..
പൊരുളറിയണമെന്ന മോഹമായ് ..
ഉള്ളിൽ മുളച്ചുവന്ന ചോദ്യങ്ങളോടെ പിന്നെ
ഞാൻ ചുറ്റി ഊഴിമണ്ഡലം..
ആരെൻ ഞരമ്പിലേയ്ക്ക് തീപാകിയെന്നെയിന്നു
പോല്ലാപ്പിലാക്കിയീ വിധം...
താഴെ വീണുവോ വിണ്ണിൽ നിന്നുമെൻ
തലവരക്കുറിപ്പ് പുസ്തകം..
പൊള്ളിക്കും പലതും തുള്ളിക്കും
ചിലതു നേരിന്റെ ചാരത്ത് ചെല്ലുമ്പോൾ...
തീരാത്തൊരീ എൻ യാത്ര ഞാൻ...
എഴുതുകിലത് പുതിയ പുസ്തകം
കണ്ടെത്തുമുത്തരങ്ങൾ മിണ്ടാതെ കൈകൾ ചൂണ്ടി
നിൽക്കുന്നതെന്റെ നേരെയോ...
കാതങ്ങൾ പാത താണ്ടി ഞാനേറെ നാൾ
നടന്നതെന്നുള്ളിലേയ്ക്ക് തന്നെയോ..
താഴെ വീണുവോ വിണ്ണിൽ നിന്നുമെൻ
തലവരക്കുറിപ്പ് പുസ്തകം.. (2)
എട്ടുപത്തു വരികൾ മീതെയങ്ങുമിങ്ങു മേലെ നിന്നു
മായിച്ചതാണെന്റെയാകെയുള്ള ധർമ്മസങ്കടം