ഐശ്വര്യ ദേവി
സീരിയലുകളിലും ചലച്ചിത്രങ്ങളിലും ഒരുപോലെ സജീവമായ തിരുവനന്തപുരം സ്വദേശിയായ ഐശ്വര്യ ദേവി. മൂന്നാം വയസിലാണ് ഐശ്വര്യ അഭിനയിച്ചു തുടങ്ങുന്നത്. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത സൂര്യകാന്തി എന്ന പരമ്പരയിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് അലകൾ,താലി എന്നീ പരമ്പരകളിലും അഭിനയിച്ചു. സ്കൂളിലെ ഹാജർ ശതമാനം അഭിനയതിരക്ക് കാരണം കുറഞ്ഞപ്പോൾ അഞ്ചാം ക്ലാസിൽ വച്ച് അഭിനയം താൽക്കാലികമായി നിർത്തിവച്ചു. ഷിബു ചെല്ലമംഗലം സംവിധാനം ചെയ്ത കുലംകുത്തികൾ ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തെത്തിയ ഐശ്വര്യ തുടർന്ന് ഗർഭശ്രീമാൻ,ഒറ്റമന്താരം,ആൾരൂപങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനച്ചു. 'അതെ കണ്കൾ' പരമ്പരയിലൂടെ തമിഴകത്തും ചുവടുറപ്പിച്ച ഐശ്വര്യ ഇംഗ്ലീഷ് ലിറ്ററേച്ചർ ആദ്യ വർഷ വിദ്യാർത്ഥിനിയാണ്. അച്ഛൻ ഹരി വെഞാറമൂട് അറിയപ്പെടുന്ന ഒരു നാടക കലാകാരനാണ്. അമ്മ രാജലക്ഷ്മി നൃത്താധ്യാപികയും. സഹോദരൻ വിഷ്ണു ഏവിയേഷൻ കോഴ്സിനു പഠിക്കുന്നു.