മനസ്സിലായിരം

മനസ്സിലായിരം കസവുനെയ്യുമീ
നെയ്യാമ്പൽ പൂവെന്നോരത്ത്
ചെറു കുറുമ്പുമായ് ചിറകുരുമ്മിടും ചങ്ങാലിക്കൂട്ടം ചാരത്ത്
ഒരു നിഴലുപോൽ നിൻ നിനവുകളിൽ
ചിരി മധുരമായ് ഈ നോവുകളിൽ
ഒരു തെമ്മാടി കൂട്ടിനുണ്ടേ
ചില്ലുവാൽക്കണ്ണിലെ മിന്നായം മിന്നുന്നെന്താണ്
നെഞ്ചിനുൾ‌ത്താളിലേ
കാണാതെ വെയ്ക്കും മുത്താണോ
മനസ്സിലായിരം കസവുനെയ്യുമീ
നെയ്യാമ്പൽ പൂവെന്നോരത്ത്
ചെറു കുറുമ്പുമായ് ചിറകുരുമ്മിടും ചങ്ങാലിക്കൂട്ടം ചാരത്ത്

സായംസന്ധ്യ പോലെ നീ
പകലിരവിന്റെ ഇടവഴിയിൽ..
മിന്നായം മിന്നുന്നെന്താണ്..
കാണാതെ വെയ്ക്കും മുത്താണോ
ഓമൽക്കുഞ്ഞിനായെന്നും..
ഒരു തണലിട്ട തായ്മരമാകാമോ
കഴുകന്റെ കണ്ണിൽനിന്നും കാത്തിടാനായെന്നും
അരുമക്കിടാങ്ങൾക്കൊപ്പം...
കൊഞ്ചുവാൻ കൂടേകാം
മതി നൊമ്പരം.. വരില്ലയോ..
ചില്ലുവാൽക്കണ്ണിലേ...
മിന്നായം മിന്നുന്നെന്താണ്
നെഞ്ചിനുൾ‌ത്താളിലേ
കാണാതെ വെയ്ക്കും മുത്താണോ

ദൂരെ മാഞ്ഞ സ്വപ്നങ്ങൾ..
അനുനിമിഷമിന്നരികെയിതാ..
സ്നേഹം മഞ്ഞുനീർതൂവീ..
ഇരു മനസ്സിന്റെ മണിച്ചെപ്പിലാവോളം
പറയാത്ത മൗനം ചുണ്ടിൽ..
തേനുപോൽ പെയ്തെങ്കിൽ..
മിഴിനാളം എന്നും നീട്ടി.. കാവലായ് നിന്നേനേ
മതിലേഖയിൽ നിലാവുപോൽ
ചില്ലുവാൽക്കണ്ണിലെ...
മിന്നായം മിന്നുന്നെന്താണ്
നെഞ്ചിനുൾ‌ത്താളിലേ...
കാണാതെ വെയ്ക്കും മുത്താണോ
(മനസ്സിലായിരം കസവുനെയ്യുമീ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manasilayiram

Additional Info

Year: 
2015

അനുബന്ധവർത്തമാനം