വാസനക്കുളിരുമായ്

വാസനക്കുളിരുമായ് വാകപ്പൂച്ചാര്‍ത്തുമായ്
വാസരസ്വപ്നമായ്.. വന്നു നീ നില്‍ക്കുന്നു
വാസനക്കുളിരുമായ് വാകപ്പൂച്ചാര്‍ത്തുമായ്
വാസരസ്വപ്നമായ്.. വന്നു നീ നില്‍ക്കുന്നു
വാസനക്കുളിരുമായ്...

പൂവമ്പന്‍ കൈനീട്ടി പുണരാത്ത പുഷ്പിണിയല്ലോ നീ
പൂവമ്പന്‍ കൈനീട്ടി പുണരാത്ത പുഷ്പിണിയല്ലോ നീ
നാണിപ്പതെന്തേ.. കോണിലൊളിക്കാന്‍
മാറില്‍ നിന്നെയുറക്കാന്‍... മോഹം
വാസനക്കുളിരുമായ് വാകപ്പൂച്ചാര്‍ത്തുമായ്
വാസരസ്വപ്നമായ്.. വന്നു നീ നില്‍ക്കുന്നു

ചുണ്ടത്തെ ലഹരികളില്‍
ചുംബനപ്പാടുകൾ പകരും ഞാന്‍
ചുണ്ടത്തെ ലഹരികളില്‍
ചുംബനപ്പാടുകൾ പകരും ഞാന്‍
മാധവമാസം വന്നണയുമ്പോള്‍
മാതാവായിത്തീരും നീ

വാസനക്കുളിരുമായ് വാകപ്പൂച്ചാര്‍ത്തുമായ്
വാസരസ്വപ്നമായ്.. വന്നു നീ നില്‍ക്കുന്നു
വാസനക്കുളിരുമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vasanakkulirumay

Additional Info

Year: 
1974

അനുബന്ധവർത്തമാനം