സ്നേഹസ്വരൂപിണീ നീയൊരു

സ്നേഹസ്വരൂപിണി മനസ്സില്‍ നീയൊരു 
മോഹതരംഗമായ് വന്നൂ
ദാഹിക്കുമെന്റെ കിനാവിന്റെ തീരം
താലോലിച്ചു പുണര്‍ന്നൂ
(സ്നേഹസ്വരൂപിണി.....)

മദിരപകര്‍ന്നു പകര്‍ന്നു വെച്ചൊരു 
മണ്‍ചഷകം പോലേ
നിറഞ്ഞലഹരിയുമായ് ഞാന്‍ നിന്നൂ
നിമിഷത്തുമ്പികള്‍ പറന്നൂ - ചുറ്റും
നിമിഷത്തുമ്പികള്‍ പറന്നൂ
(സ്നേഹസ്വരൂപിണി.....)

മൃദുലവികാരങ്ങള്‍ കൊണ്ടുതീര്‍ത്തൊരു
മന്മഥശരം പോലെ
വിരിഞ്ഞ പുളകവുമായ് ഞാന്‍ നിന്നൂ
പരിസരമാകെ മറന്നൂ - നമ്മള്‍
പരിസരമാകെ മറന്നൂ
(സ്നേഹസ്വരൂപിണി....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Snehaswaroopini neeyoru

Additional Info

അനുബന്ധവർത്തമാനം