ഗംഗാ യമുനാ

ഗംഗാ യമുനാ സംഗമസമതല ഭൂമി 
സ്വർഗ്ഗീയ സുന്ദരഭൂമി സ്വതന്ത്ര ഭാരതഭൂമി 

കന്യാകുമാരി തിരമാലകളിൽ 
തൃക്കാൽ കഴുകും ഭൂമി
വിന്ധ്യഹിമാലയ കുലാചലങ്ങളിൽ 
വിളക്കു വയ്ക്കും ഭൂമി  
വിളക്കു വയ്ക്കും ഭൂമി  (ഗംഗാ.. ) 

പുതിയൊരു ജീവിത വേദാന്തത്തിൻ 
പുരുഷസൂക്തം പാടി 
ഇവിടെ നടത്തുകയല്ലോ നാമൊരു 
യുഗപരിവർത്തന യാഗം (ഗംഗാ... ) 

ഈ യാഗശാല തകർക്കാനെത്തും 
സായുധ പാണികളേ
കൈയ്യിലുയർത്തിയ ഗാണ്ഡീവവുമായ്‌ 
വരുന്നു ഭാരത പൗരൻ 
വരുന്നു ഭാരത പൗരൻ (ഗംഗാ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ganga yamuna

Additional Info

അനുബന്ധവർത്തമാനം